തങ്കത്തേരിൽ ശരൽക്കാലം

തങ്കത്തേരില്‍ ശരല്‍ക്കാലം 
തിങ്കള്‍ക്കുന്നില്‍ പറന്നേറി
മൂളിപ്പാടും മനസ്സേ നീ 
പീലിപ്പൂവായ് വിടര്‍ന്നാടി
ചെല്ലം ചെല്ലം ചിതറി വിടരുമൊരു
മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു
മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം 
(തങ്കത്തേരില്‍...)

ഇതളിലിതളുള്ളൊരഴകിനമൃതിന്റെ
ഇനിമ കിനിയുന്ന കാലം
ഇതിലെയൊഴുകുമൊരു പുഴയിലല-
കളൊരു പാട്ടായ് പൂത്ത നേരം
ഇടനെഞ്ചില്‍ മോഹമധുമാരിയായ്
ഇന്നോളമുണരാത്തൊരനുഭൂതിയായ്
(തങ്കത്തേരില്‍...)

മരുവില്‍ മഴ പോലെ 
മലരില്‍ മധു പോലെ
മനസ്സു നനയുന്ന കാലം
കവിത നുരയുമൊരു കരളിലരിയ-
വരനാദം പെയ്തതാരേ
ഒരുമാത്രയെന്റെ മണിവീണയില്‍
അറിയാതെ വിരിയുന്ന നവരാഗമായ്
(തങ്കത്തേരില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankatheril saralkkalam

Additional Info

Year: 
1994

അനുബന്ധവർത്തമാനം