പുലർക്കാല ചന്ദ്രിക - M
ആ.....
പുലർക്കാലചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ
അറിയാതെ വന്നെന്റെയുള്ളില്‍
അനുരാഗചന്ദനം ചാര്‍ത്തി
നീയെന്നെ ആലിംഗനം കൊണ്ടു മൂടി
ഓ ആലിംഗനം കൊണ്ടു മൂടി
ആ.....
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടി
എന്നെ ആന്ദോളനങ്ങളില്‍ നീയുറക്കി
മയങ്ങുമീ പൂമിഴിപ്പീലിയില്‍ നീ നിന്റെ
മൗനപരാഗങ്ങള്‍ ചേര്‍ത്തുണര്‍ത്തി
ഉള്ളില്‍ മറ്റാരുമറിയാതെ പൂവിടര്‍ത്തി
(പുലർക്കാല...)
വലംപിരിച്ചുരുള്‍മുടിത്തുമ്പില്‍ പൂക്കും
ലോലനീലോല്‍പ്പലങ്ങളെ നീ തഴുകി
മണിവിരല്‍ത്തുമ്പിനാല്‍ നീയന്നുമീട്ടിയ
തംബുരുപോലെയീ നെഞ്ചുരുമ്മാം
നിന്റെയേതോ സ്വരമേളമാസ്വദിക്കാന്‍
(പുലർക്കാല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pularkkala chandrika - M
Additional Info
Year:
1994
ഗാനശാഖ: