ദേവീ നിൻ രൂപം

ദേവീ നിൻ രൂപം
ശിശിരമാസക്കുളിർരാവിൽ
കാണാനായ് ഓമലേ
ഗാനമായ് നില്‌പൂ ഞാൻ

(ദേവീ...)

താഴമ്പൂ ചൂടി നിൽക്കും
തേനൂറും ചോലയിൽ
തങ്കമേ നിൻ കണ്ണിലൂറും
പൊൻ‌കിനാക്കൾ കോർത്തു ഞാൻ

(ദേവീ...)

ഈ ഗാനം ദാഹമായ്
ഈ രാവും മോദമായ്
മോഹമേ നിൻ പുഞ്ചിരിതൻ
ചിറകിലേറി വരുന്നു ഞാൻ

(ദേവീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devi nin roopam sisiramasa

Additional Info

Year: 
1982