ലത ദാസ്
ഹരിദാസിന്റെയും മനോന്മണിയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു..ഇപ്പോൾ എറണാകുളത്ത് സ്ഥിര താമസം..ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള ലത ദാസ് 369 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. നിണം, ജവാനും മുല്ലപ്പൂവും, ജാനകി ജാനേ, ചതി, പദ്മിനി,... തുടങ്ങിയ പത്തിലധികം സിനിമകളിൽ ക്യാരക്റ്റർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സന്ദറാലകൾ, ശ്രീമതി സെൽവി എന്നീ തമിഴ് ചിത്രങ്ങളിലും ലത ദാസ് അഭിനയിച്ചു, ശ്രീമതി സെൽവിയിൽ സെൽവി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്കത്
സിനിമകളോടൊപ്പം പരസ്യ രംഗത്തും ലത ദാസ് സജീവമാണ്. യൂണികെയർ ഹോസ്പിറ്റൽ ദുബായ്, വിജയ് എഡ്യൂക്കേഷണൽ ആപ്പ്, TMT സ്റ്റീൽ, സ്വയംവര സിൽക്സ് ഇടപ്പള്ളി, സൺലൈറ്റ് ഡീറ്റെർജന്റ് തുടങ്ങിയ പരസ്യചിത്രങ്ങളിലൊക്കെ അഭിനയിച്ചു. ദുബായിലെ UBL ടിവി അവതാരകയായിരുന്നു. ന്യൂസ് റീഡറായും ടിവിയിൽ ജോലി ചെയ്തിട്ടുണ്ട്.
ലതയുടെ ഭർത്താവ് സുനിൽ ലക്ഷ്മികാന്ത്. മകൾ സ്വാതി കൃഷ്ണ.