കൊല്ലം കെ രാജേഷ്

Kollam Ke Rajesh

നാടക - ഹ്രസ്വചിത്ര സംവിധായകനായ കൊല്ലം കെ രാജേഷ്. നാടക സംവിധായകനായ എം എസ് സതീഷിനൊപ്പം നാടകത്തിൽ അസോസിയേറ്റായി പ്രവർത്തിച്ച രാജേഷ് ഖത്തറിൽ ഭീമ, ഘടോൽഘജ, ബൊമ്മനാട്ടം, കല്യാണരാമൻ തുടങ്ങി നിരവധി നാടകങ്ങളുടെ സംവിധാനം നിർവ്വഹിക്കയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച നാടകത്തിനും, മികച്ച സംവിധാനത്തിനും നടനുമുള്ള പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള രാജേഷ് ഒരു ഗായകൻ കൂടിയാണ്. ശലഭങ്ങൾ, അമ്മയെക്കാണാൻ, സീതപ്പക്ഷി തുടങ്ങിയ ഹ്രസ്വചിത്ര ങ്ങൾ സംവിധാനം ചെയ്തു. ഇരുപത് വർഷത്തിലേറെ പ്രവാസിയായ രാജേഷ് തോറ്റംപാട്ടുകാരനും, ചെണ്ട കൊട്ടു കലാകാരനുമായ കൃഷ്‌ണൻകുട്ടിയുടെ മകനാണ്. അമ്മ ദേവകി. ലീലയാണ് ഭാര്യ. മകൻ വിശാഖ്. ഖത്തർ ഹമദ് ബിൻ ഖലീഫ യുണിവേഴ്സിറ്റി പ്രസിൽ  ഓർഡിനേറ്ററാണ് രാജേഷ്.

Kollam Ke Rajesh