കബീർ ഖാദർ
Kabir kadir
അവറാന്റെയും സുഹറയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. കേച്ചേരി അൽ അമീൻ ഹൈസ്ക്കൂളിലായിരുന്നു കബീറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർ വിദ്യാഭ്യാസം തൃശ്ശൂർ ഇന്ത്യൻ ആർട്സ് കോളേജ്, ജെ എൻ യു എന്നിവിടങ്ങളിലായിരുന്നു.
ഷോർട്ട് ഫിലിമുകളിലഭിനയിച്ചുകൊണ്ടായിരുന്നു കബീർ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലഭിനയിച്ചതിനു ശേഷം 2020 -ലാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. അൽ മല്ലു എന്ന സിനിമയിൽ ജൂബിൽ എന്ന കഥാപാത്രത്തെയാണ് കബീർ അവതരിപ്പിച്ചത്. അതിനുശേഷം ആളങ്കം, മെയ്ഡ് ഇൻ ക്യാരവാൻ, അഭിരാമി എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.