ജോൺ മാത്യു
John Mathew
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജോൺ മാത്യു എന്ന ജോണി 1979 ആഗസ്ത് 19 ന് കർഷക ദമ്പതികളായ മാത്യുവിന്റേയും ഡെയ്സിയുടേയും മകനായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ജനിച്ചു. ജല്ലിപ്പാറ മൗണ്ട് കാർമ്മൽ സ്കൂളിൽ നിന്ന് പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി.
അന്തരിച്ച ഡയറക്ടർ സച്ചിയുടെ നേതൃത്വത്തിൽ നടന്ന ഓഡിഷനിലൂടെയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് ജോണിക്ക് അവസരം ഒരുങ്ങിയത്. തുടർന്ന് നായാട്ട് എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. വിലായത്ത് ബുദ്ധ എന്ന സിനിമയിലേക്കും ജോണിയെ അഭിനേതാവായി പരിഗണിച്ചിട്ടുണ്ട്.
നിഷ ജോണാണു ഭാര്യ. അമൽ ജോൺ, അലീന എന്നിവരാണു മക്കൾ.