ജിമ്മി ഡാനി
1983 ജൂലൈ രണ്ടിന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനനം. ദുബായിലും കേരളത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലെ കത്തോലിക്കേറ്റ് കോളേജിൽ നിന്നും വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.എയർപോർട്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ജിമ്മി സിനിമയോടുള്ള താല്പര്യം മൂലം ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു.തുടർന്ന്
സംവിധായകൻ ബിലഹരിയിലൂടെ സിനിമാ സൗഹൃദങ്ങളുണ്ടാവുകയും അതുവഴി പരസ്യചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുകയും ചെയ്തു.ഛായാഗ്രഹണത്തിനൊപ്പം ഹ്രസ്വചിത്രങ്ങൾക്ക് എഡിറ്റിങ്ങും നിർവ്വഹിച്ചിരുന്ന ജിമ്മി 'ലില്ലി' എന്ന ചിത്രത്തിലൂടെ അഭിനേതാവായി തുടക്കമിട്ടുവെങ്കിലും ആ രംഗങ്ങൾ നീക്കം ചെയ്യപ്പെട്ടു. പിന്നീട് 'തണ്ണീർമത്തൻ ദിനങ്ങൾ', 'തിങ്കളാഴ്ച നിശ്ചയം' എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു.തുടർന്ന് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിൽ 'ജിമ്മി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി.ഇതേ ചിത്രത്തിൽ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായും ജിമ്മി ഡാനി പ്രവർത്തിച്ചിരുന്നു.