ജെനി പള്ളത്ത്
റിട്ടയേഡ് നേവി ഓഫീസറായ തോമസ് ജോയിയുടെയും വീട്ടമ്മയായ ആനി ജോയിയുടെയും മകളായി ആലപ്പുഴയിലെ മാവേലിക്കരയിൽ ജനിച്ചു. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ്, ബിഷപ്പ് മൂർ എന്നീ സ്ക്കൂളുകളിലായിരുന്നു ജെനിയുടെ പ്രാഥമിക വിദ്യാഭ്യാസം. സുഹൃത്തായ ഷെറിൻ വർഗ്ഗീസ് സംവിധാനം ചെയ്ത, കേരള ടൂറിസത്തിനു വേണ്ടിയുള്ള മ്യൂസിക്ക് ആൽബത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും ഫാഷൻ സ്റ്റൈലിസ്റ്റുമായിട്ടാണ് 2015 ൽ ജെനി പ്രൊഫഷണലായി തുടക്കമിടുന്നത്.
സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത് 2017 ൽ ഇറങ്ങിയ വൈ എന്ന സിനിമയിലൂടെയാണ് ജെനി സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. മല്ലി എന്ന ഒരു തമിഴ് കഥാപാത്രത്തെയാണ് "വൈ" സിനിമയിൽ ജെനി അവതരിപ്പിച്ചത്. 369 ആയിരുന്നു ജെനി അഭിനയിച്ച രണ്ടാമത്തെ ചിത്രം. അജഗജാന്തരം എന്ന സിനിമയിലെ "ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ...എന്ന പാട്ടിലെ പ്രകടനത്തോടെയാണ് ജെനി ശ്രദ്ധിയ്ക്കപ്പെട്ടത്. അതിനുശേഷം അന്താക്ഷരി എന്ന സിനിമയിൽ കിഷോർ എന്ന കഥാപാത്രത്തിന്റെ അമ്മവേഷം മികച്ചരീതിയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി. അഞ്ചിലധികം സിനിമകളിൽ ജെനി പള്ളത്ത് അഭിനയിച്ചിട്ടുണ്ട്. സുമേഷ് & രമേഷ്, പടച്ചോനേ ഇങ്ങള് കാത്തോളീ എന്നീ സിനിമകളിൽ സംവിധാന സഹായിയായും സഹ സംവിധായികയായും ജെനി പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരൻ ജെഫി തോമസ് ജോയ്, ഭാര്യ ജിൻസി തോമസ് എന്നിവർ ദുബായിൽ താമസിക്കുന്നു.