ജയേഷ് കൊടകര
Jayesh Kodakara
തൃശൂർ ജില്ലയിലെ കൊടകര സ്വദേശി. കൊച്ചിൻ കലാഭവൻ അടക്കം നിരവധി മിമിക്രി ട്രൂപ്പുകളിൽ മിമിക്രി കലാകാരനായിരുന്നു. നിരവധി ചാനലുകളിലെ കോമഡി റിയാലിറ്റി ഷോകളിലും കോമഡി പ്രോഗ്രാമുകളിലും സാന്നിധ്യം അറിയിച്ച ജയേഷ് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. സു സുധി വാത്മീകം, പ്രേതം 2, സുവർണ്ണ സിംഹാസനം എന്നിവ അതിൽ ചിലതാണ്. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 2020 മെയ് 10ന് കൊടകരയിൽ വച്ച് അന്തരിച്ചു.