ജാനകി സുധീർ

Janaki Sudheer

ഏറണാകുളം സ്വദേശിനിയായ ജാനകി സുധീർ മോഡലിംഗിലൂടെയാണ് കലാരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലൂടെ അഭിനയരംഗത്തും തുടക്കംകുറിച്ചു. തുടർന്ന് ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. അതിനുശേഷം ഹോളി വൂണ്ട് എന്ന സിനിമയിൽ നായികയായി. 

2022 -ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ബോസ് സീസൺ 4 -ൽ പങ്കെടുത്തുകൊണ്ട് ജാനകി പ്രേക്ഷക ശ്രദ്ധനേടി. ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയയാണ് ജാനകി സുധീർ.