ഹേന ചന്ദ്രൻ
Hena Chandran
കാലടി സർവ്വകലാശാല മലയാളവിഭാഗത്തിൽ ഡോക്ടറേറ്റുള്ള ഹേന, ആതിര പട്ടേൽ, ആദിത്യ പട്ടേൽ എന്നിവരുടെ അമ്മയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകനായ അരവിന്ദയുടെ ഭാര്യയുമാണ്. മകളും മകനും ഭർത്താവും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഹേനയുടെ മുത്തച്ഛൻ പരേതനായ എം എസ് നമ്പൂതിരി പഴയ നാടക സിനിമാ നടനായിരുന്നു. കാട്ടുതുളസി, നിർമ്മാല്യം, ഗുരുവായൂർ കേശവൻ, പ്രയാണം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.