ഗോപൻ നായർ
Gopan R Nair
പെരുമ്പാവൂർ സ്വദേശി. സ്‌കൂൾ വിദ്യാഭ്യാസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂളിൽ. തുടർന്ന് കോതമംഗലം എം എ കോളേജിൽ നിന്നും എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. മലർവാടി ആർട്ട്സ് ക്ലബ് ചിത്രത്തിൽ അഭിനയിച്ചതുകൊണ്ടാണ് ഗോപൻ ചലച്ചിത്ര ലോകത്ത് എത്തുന്നത്. തുടർന്ന് ഹാപ്പി വെഡിങ് , ഡെഡ്‌ലൈൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചുട്ടുണ്ട്. 'ബ്ളാക് ഹോൾ' എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തെന്നിന്ത്യൻ താരം നസിറുദ്ദിൻ ഷാ അഭിനയിച്ച അനു മേനോൻ സംവിധാനം ചെയ്ത "വെയിറ്റിംഗ്" എന്ന ഹിന്ദി ചിത്രത്തിലും ഗോപൻ അഭിനയിക്കയുണ്ടായി.
ഗോപൻ പങ്കെടുത്ത അമൃത ടിവി ജസ്റ്റ് ഫൺ കോമഡി ഷോ ഇവിടെ കാണാം Just Fun Chumma Amritha TV Show
എഫ് ബി പേജ് Gopan Nair