കൃഷ്ണജിത്ത് എസ് വിജയൻ

Krishnajith S Vijayan
Date of Birth: 
Friday, 22 May, 1987
സംവിധാനം: 3
സംഭാഷണം: 1
തിരക്കഥ: 2

ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്. വിജയന്റെയും സൂര്യകലയുടെയും മകനായി 1987 മെയ് 22 ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. DVHSS Charamangalam /GBHSS ചേർത്തല എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

കൃഷ്ണജിത്ത് 2005 മുതൽ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി. 2013 ലാണ് ചലച്ചിത്ര സംവിധായകനാകുന്നത്. ഫ്ലാറ്റ് നമ്പർ 4 ബി എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 2013 ലെ മികച്ച പുതുമുഖ സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഫ്ലാറ്റ് നമ്പർ 4 ബി കൃഷ്ണജിത്തിന് നേടിക്കൊടുത്തു. അതിനുശേഷം 2018ൽ ഡെഡ് ലൈൻ, 2020 ൽ ബാൽക്കണി എന്നീ സിനിമകൾ സംവിധാനം ചെയ്തു. അഭിനേതാവ് കൂടിയായ കൃഷ്ണജിത്ത്  2020 ൽ ഇരൈതേടൽ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു.

കൃഷ്ണജിത്ത് വിജയന് ഭാര്യയും മകനുമുണ്ട്. 

വിലാസം - സൂര്യാഭവൻ, മുട്ടത്തിപ്പറമ്പ് P O, ചേർത്തല, ആലപ്പുഴ. krishnajithsvijayan@gmail.com