ജി പി രവി
പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശാരദാമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു.1954 -ൽ ഇറങ്ങിയ സ്നേഹസീമ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ജി പി.രവി ചലച്ചിത്രരംഗത്തേക്കെത്തുന്നത്. അതിനുശേഷം സ്നാപകയോഹന്നാൻ എന്ന ചിത്രത്തിലും അഭിനയിച്ചു.
1965 -ഓടെയാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് ബിസിനസ്സ് ആവശ്യങ്ങൾക്കായി താമസം മാറുന്നത്. അവിടെയും കലാപ്രവർത്തനങ്ങളിൽ തുടർന്ന് പോയി. സിംഗപ്പൂരിലെ സീരിയൽ രംഗത്ത് ജി പി.രവി സജീവമായിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 2006 -ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തുറുപ്പുഗുലാൻ എന്ന സിനിമയിലൂടെയാണ് ജി പി.രവിയുടെ രണ്ടാംവരവ്. അതിന് ശേഷം ഈ പട്ടണത്തിൽ ഭൂതം, ലൗ ഇൻ സിംഗപ്പോർ, ഐ ജി - ഇൻസ്പെക്ടർ ജനറൽ എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.
സിനിമയിലും ബിസിനസ്സ് രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ജി പി.രവി 2025 ജൂണിൽ അന്തരിച്ചു. ഭാര്യ പരേതയായ ശാന്തകുമാരി. മക്കൾ മോഹൻ, മനോജ്,മഹേഷ്.


