ഈവ പവിത്രൻ

Eva Pavithran

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വി കെ പവിത്രന്റെയും, പ്രശസ്ത നർത്തകി കലാമണ്ഡലം ക്ഷേമാവതിയുടെയും മകളായി ജനിച്ചു. ചെറുപ്പം മുതലേ ഈവ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു. 2005 -ലാണ് ഈവ പവിത്രൻ സിനിമയിലേയ്ക്കെത്തുന്നത്. ആദ്യ ചിത്രം ദി കാമ്പസ് ആയിരുന്നു. തുടർന്ന് കൃത്യം എന്ന ചിത്രത്തിൽ നായികയായി. അതിനുശേഷം 2015 -ൽ Rock സ്റ്റാർ എന്ന ചിത്രത്തിൽ നായികയായി. 2019 -ൽ ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിലും അഭിനയിച്ചു.

സിനിമാ കൊറിയോഗ്രാഫറായ പ്രതീഷ് എം വർമ്മയാണ് ഈവയുടെ ഭർത്താവ്.