RAJMOHAN NAIR

എന്റെ പ്രിയഗാനങ്ങൾ

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • ശ്രീരാമ നാമം

    ശ്രീരാമ നാമം ജപസാര സാഗരം (2)
    ശ്രീ പാദ പത്മം ജനി മോക്ഷദായകം
    സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)

    ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
    രാമായണം സ്വരസാന്ദ്രമായ് (2)
    കവിമുനിയോതിയോ വനമലർ കേട്ടുവോ
    കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
    സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...)

    നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
    കാണാകണം അകതാരിതിൽ (2)
    അമരകിരീടവും രജത രഥങ്ങളും
    അപരനു നൽകിയ ദശരഥ നന്ദനാ
    രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

  • ഹേമന്തമെൻ കൈക്കുമ്പിളിൽ

    ആഹാഹാ ഹാ .ആഹാഹാ ഹാ..ഹാഹാ .ലാലാലാ  
    ലാലാലാ ...ഉം 
    ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
    പൂങ്കാറ്റുപോൽ നിന്നുള്ളിലെ 
    പൂഞ്ചില്ല തേടുന്നു ഞാനിതാ..
    കിളി പാടുന്ന പാട്ടെന്റെ കാതിൽ
    കളിയോതുന്ന നിൻ വാക്കുപോലെ
    അതിലോലം അനുരാഗം.. തേൻമാരിയായ്

    നിന്റെ മൗനവും.. മൊഴിയിഴ തുന്നിയേകവേ 
    എന്നുമീ വഴി കനവൊടു കാത്തിരുന്നു ഞാൻ
    എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്
    ഇന്നലയുന്നു നിന്നോർമ്മയാകെ
    നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ
    എന്നും താരാട്ടാമോമൽ പൂവേ ..
    ആഹാ ...ഹാഹാഹാ ..ഹാഹാഹാ.. ലാലാലാ ലലലാ  ..ഉം ..
    ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
    സനിസ പമഗ പമഗരിസനി

    കണ്ണിലായിരം മെഴുതിരി മിന്നിനിന്നപോൽ
    മെല്ലെ വന്നു നീ.. ചിരിമലരാദ്യമേകവേ
    നിൻ ശിശിരങ്ങളിഴപെയ്ത പുലർവേളയിൽ
    ഞാൻ മഴവില്ലിനിതളായി മാറി..
    മിന്നൽ കണ്‍ചിമ്മും താരം പോലെ
    എന്നിൽ ചേരാമോ എന്നും കണ്ണേ ..

    ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
    പൂങ്കാറ്റുപോൽ നിന്നുള്ളിലെ 
    പൂഞ്ചില്ല തേടുന്നു ഞാനിതാ..
    കിളി പാടുന്ന പാട്ടെന്റെ കാതിൽ
    കളിയോതുന്ന നിൻ വാക്കുപോലെ
    അതിലോലം അനുരാഗം.. തേൻമാരിയായ് ..

  • രാജ്യം പോയൊരു രാജകുമാരൻ

    രാജ്യം പോയൊരു രാജകുമാരന്‍
    രാഗാര്‍ദ്രമാനസലോലന്‍
    ഒരുനോവിന്‍ വേനല്‍ ഉള്ളിലൊതുക്കി
    ഒരു തണല്‍ തേടിനടന്നൂ (രാജ്യം..)

    ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
    ചന്ദനപ്പുഴയുടെ കരയില്‍
    ഒരു ദു:ഖഗാനത്തിന്‍ താളംപോലെ
    വിരഹിയവന്‍ വന്നു നിന്നൂ (രാജ്യം..)

    മന്ദാരപൂവനം മണ്ഡപമായി
    പൂഞ്ചോല സ്വരധാരയായി
    ആ ദേവകന്യക കോരിത്തരിച്ചൂ
    അവനെ സ്വയംവരം ചെയ്തൂ
    രാജ്യം പോയൊരു രാജകുമാരന്‍

    തങ്കനിലാവിന്റെ വിഗ്രഹംപോലൊരു
    തങ്കക്കുരുന്നു പിറന്നു
    മധുരമാ ദാമ്പത്യ സംഗീതമേള
    മാനത്തു മാറ്റൊലികൊണ്ടൂ (രാജ്യം..)

  • പുളിയിലക്കരയോലും പുടവ

    പുളിയിലക്കരയോലും പുടവചുറ്റി
    കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
    നാഗഫണത്തിരുമുടിയിൽ
    പത്മരാഗമനോജ്ഞമാം പൂ…തിരുകീ
    സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)

    പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
    എന്നെ തൊട്ടുണർത്തും പുലർ വേളയായ്
    മായാത്ത സൌവർണ്ണസന്ധ്യയായ്
    നീയെൻ മാറിൽ മാലേയസുഗന്ധമായീ…
    സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)

    മെല്ലെയുതിരും വളകിലുക്കം പിന്നെ
    വെള്ളിക്കൊലുസ്സിൻ മണികിലുക്കം
    തേകിപ്പകർന്നപോൽ തേന്മൊഴികൾ
    നീയെൻ ഏകാന്തതയുടെ ഗീതമായീ…
    സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ (പുളിയില…)

  • മെല്ലെ മെല്ലെ മുഖപടം

    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
    അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
    ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
    നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
    (മെല്ലെ മെല്ലെ)

    ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
    ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
    ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-
    തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
    ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
    (മെല്ലെ മെല്ലെ)

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
    കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)
    ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
    പോലാലോലം ആനന്ദ നൃത്തമാർന്നു
    ആലോലം ആനന്ദ നൃത്തമാർന്നു
    (മെല്ലെ മെല്ലെ)

  • ഏതോ കിളിനാദം

    ഏതോ കിളിനാദമെൻ കരളിൽ
    മധുമാരി പെയ്‌തു....
    ആ രാഗമാധുരി ഞാൻ നുകർന്നൂ
    അതിലൂറും മന്ദ്രമാം ശ്രുതിയിൽ
    അറിയാതെ പാടീ പാടീ പാടീ

    (ഏതോ)

    ഇടവപ്പാതിയിൽ കുളികഴിഞ്ഞു
    കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ
    പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ-
    ളിഞ്ഞുനോക്കും കൈതപ്പൂപോലെ
    ആരെയോ തിരയുന്ന സഖിയും
    പാതയിൽ ഇടയുന്ന മിഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം

    (ഏതോ)

    കനവിൻ പാതയിൽ എത്ര ദിനങ്ങൾ
    നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ
    ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ-
    പ്പൈങ്കിളിയെപ്പോലെ (കനവിൻ)
    വന്നവൾ മനസ്സിൽ പകർന്നു
    പ്രണയമാം തേനോലും മൊഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം

    (ഏതോ)

  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ

    അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

    രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
    കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
    ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരേ ചിലച്ച നേരം
    വാതിലിന്‍ ചാരേ ചിലച്ച നേരം
    ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

    മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

  • വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലൊ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ

    വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ

    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ

    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു..

  • താരും തളിരും മിഴി പൂട്ടി

    താരും തളിരും മിഴിപൂട്ടി
    താഴെ ശ്യാമാംബരത്തിൻ നിറമായി
    കേകയായ്‌ കേഴുമ്പോൾ
    കേൾപ്പൂ ഞാൻ നിൻ സ്വനം
    താവക നിൻ താരാട്ടുമായ്‌
    ദൂരെയേതൊ കാനനത്തിൽ
    താരും തളിരും മിഴിപൂട്ടി
    താഴെ ശ്യാമാംബരത്തിൻ നിറമായി

    പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
    പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
    ആ...
    പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
    പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
    കാൽത്തള കിലുങ്ങിയോ
    തനന തനന തനന
    എന്റെ കണ്മഷി കലങ്ങിയോ
    തനന നനന നനനനനന
    കാൽത്തള കിലുങ്ങിയോ
    കണ്മഷി കലങ്ങിയോ
    മാറത്തെ മുത്തിന്ന് നാണം വന്നോ
    ഉള്ളിൽ ഞാറ്റുവേലാ കാറ്റടിച്ചോ
    താരും തളിരും മിഴിപൂട്ടി
    താഴെ ശ്യാമാംബരത്തിൻ നിറമായി

    തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
    പട്ടു ഞൊറിയിട്ട കോമരമാകും
    ആ...
    തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
    പട്ടു ഞൊറിയിട്ട കോമരമാകും
    തുള്ളി ഉറഞ്ഞു ഞാൻ
    തനന തനന തനന
    കാവാകെ തീണ്ടുമ്പോൾ
    തനന നനന നനനനനന
    തുള്ളി ഉറഞ്ഞു ഞാൻ
    കാവാകെ തീണ്ടുമ്പോൾ
    മഞ്ഞപ്രസാദത്തിൽ ആറാടി
    വരൂ കന്യകെ നീ കൂടെ പോരൂ

    താരും തളിരും മിഴിപൂട്ടി
    താഴെ ശ്യാമാംബരത്തിൻ നിറമായി
    കേകയായ്‌ കേഴുമ്പോൾ
    കേൾപ്പൂ ഞാൻ നിൻ സ്വനം
    താവക നിൻ താരാട്ടുമായ്‌
    ദൂരെയേതൊ കാനനത്തിൽ
    താരും തളിരും മിഴിപൂട്ടി
    താഴെ ശ്യാമാംബരത്തിൻ നിറമായി