krish

muzikLover

എന്റെ പ്രിയഗാനങ്ങൾ

  • ഓമനത്തിങ്കൾ കിടാവോ പാടിപാടി

    ഓമനത്തിങ്കൾ കിടാവോ
    പാടിപാടി ഞാൻ നിന്നെയുറക്കാം
    സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും അമ്മ
    ദു:ഖങ്ങളെല്ലാം മറന്നിരിക്കും ( ഓമന..)

    ജാലകവാതിലിലൂടെ ദൂരെ
    താരകം കൺചിമ്മി നിന്നൂ(2)
    ഉണ്ണിയേ തേടി വന്നെത്തും (2)
    നീല വിണ്ണിന്റെ വാത്സല്യമാകാൻ (ഓമന..)

    നിദ്രയിൽ നീ കണ്ട സ്വപ്നമെന്തേ
    എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ (2)
    നിൻ കവിളെന്തേ തുടുത്തു പോയീ (2)
    ഒരു കുങ്കുമ ചെപ്പ് തുറന്ന പോലെ (ഓമന..)

  • ആയിരം പാദസരങ്ങൾ

    ആയിരം പാദസരങ്ങൾ കിലുങ്ങി
    ആലുവാപ്പുഴ പിന്നെയുമൊഴുകി
    ആരും കാണാതെ ഓളവും തീരവും
    ആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..
    ( ആയിരം..)

    ഈറനായ നദിയുടെ മാറിൽ
    ഈ വിടർന്ന നീർക്കുമിളകളിൽ
    വേർ‌പെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ
    ഓമലേ .. ആരോമലേ ..
    ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി ..
    ( ആയിരം..)

    ഈ നിലാവും ഈ കുളിർകാറ്റും
    ഈ പളുങ്കു കൽപ്പടവുകളും
    ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും
    ഓമലേ .. ആരോമലേ ..
    ഒന്നുചിരിക്കൂ ഒരിക്കൽ കൂടി
    ( ആയിരം..)

  • പാടം പൂത്ത കാലം

    പാടം പൂത്ത കാലം
    പാടാൻ വന്നു നീയും
    പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
    പുന്നാരം ചൊല്ലി നീ വന്നു
    (പാടം പൂത്ത കാലം)

    ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
    ഓണപ്പാട്ടൊന്നു പാടീ
    പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ
    നീയും പോരാമോ കൂടെ
    പുഴയോരത്തുപോയ് തണലേറ്റിരുന്ന്
    കളിയും ചിരിയും നുകരാം ഓ....
    (പാടം പൂത്ത കാലം)

    ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
    ഗ്രാമം മിഴിപൂട്ടുമ്പോൾ
    പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ
    വാതിലിൽ വന്നവളേ
    നറുതേൻ മൊഴിയേ ഇനിനീയറിയു
    ഹൃദയം പറയും കഥകേൾക്കൂ ആ...
    (പാടം പൂത്ത കാലം)

  • ഈറൻ മേഘം പൂവും കൊണ്ടേ

    ഈറന്‍ മേഘം പൂവും കൊണ്ടേ
    പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
    പൂങ്കാറ്റും സോപാനം പാടുമ്പോള്‍
    പൂക്കാരി നിന്നെ കണ്ടു ഞാന്‍...(ഈറൻ മേഘം..)

    ആ..ആ..ആ..ആ…. ആ..

    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
    ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
    പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
    പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍...
    ആ..ആ..ആ..ആ…. ആ..
    വാനിടം മംഗളം ആലപിക്കേ..
    ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും

    (ഈറന്‍...)

    വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍..
    നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
    മുത്തം കൊണ്ടു കുറിചാര്‍ത്തിയ്ക്കും ഞാന്‍..
    ആ..ആ..ആ..ആ.. ആ..
    വേളിക്കു ചൂടുവാന്‍ പൂ പോരാതെ
    മാനത്തും പിച്ചകപ്പൂ വിരിഞ്ഞു

    (ഈറന്‍...)

  • കസ്തൂരി മണക്കുന്നല്ലോ കാറ്റേ

    ഓ....
    കസ്തൂരി മണക്കുന്നല്ലോ കാറ്റേ
    നീ വരുമ്പോൾ
    കണ്മണിയേ കണ്ടുവോ നീ
    കവിളിണ തഴുകിയോ നീ

    വെള്ളിമണി കിലുങ്ങുന്നല്ലോ
    തുള്ളി തുള്ളി നീ വരുമ്പോൾ
    കള്ളിയവൾ കളി പറഞ്ഞോ
    കാമുകന്റെ കഥ പറഞ്ഞോ

    നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം
    നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം
    നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം
    നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം
    എൻ നെഞ്ചിൽ ചാഞ്ഞിടുമാ
    തളിർലത നിന്നുലഞ്ഞോ
    എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ട്
    വിതുമ്പി നിന്നോ (കസ്തൂരി..)

    നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂവിരിയും
    നാണത്താൽ നനഞ്ഞ കവിൾ-
    ത്താരുകളിൽ സന്ധ്യ പൂക്കും
    നല്ലോമൽ കണ്ണുകളിൽ നക്ഷത്ര പൂവിരിയും
    നാണത്താൽ നനഞ്ഞ കവിൾ-
    ത്താരുകളിൽ സന്ധ്യ പൂക്കും
    ചെന്തളിർ ചുണ്ടിണയിൽ
    മുന്തിരിതേൻ കിനിയും
    തേൻ ചോരും വാക്കിലെന്റെ
    പേരു തുളുമ്പി നിൽക്കും (കസ്തൂരി..)

  • നവകാഭിഷേകം കഴിഞ്ഞു

    നവകാഭിഷേകം കഴിഞ്ഞൂ
    ശംഖാഭിഷേകം കഴിഞ്ഞൂ
    നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
    കമനീയ വിഗ്രഹം തെളിഞ്ഞൂ (നവകാ..)
     
    അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
    സ്വർഗീയ കാവ്യസുധ തൂകീ (2)
    മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
    കല്പകതരുവിനെ കണ്ടൂ ഞാൻ
    കണ്ടു ഞാൻ (നവകാ..)
     
    പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
    പൂന്തേൻ നിവേദിച്ച നേരം (2)
    ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
    കണ്ണന്റെ കളികളും കണ്ടു ഞാൻ
    കണ്ടു ഞാൻ (നവകാ..)

  • അന്തിപ്പൊൻവെട്ടം (M)

    അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
    അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
    മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
    വിണ്ണിൻ മാണിക്ക്യച്ചെപ്പ്
    താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
    തിന്തിന്താരാ തിന്തിന്താരാ താ..
    അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
    അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
    മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
    വിണ്ണിൻ മാണിക്ക്യച്ചെപ്പ്

    തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
    എരിയുന്നംബര നടയിൽ (2)
    തൊഴുതുവലംവച്ച് തുളസിക്കതിർവച്ച്
    കളഭമണിയുന്നു പൂനിലാവ്..
    താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
    തിന്തിന്താരാ തിന്തിന്താരാ താ..
    അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
    അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
    മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
    വിണ്ണിൻ മാണിക്ക്യച്ചെപ്പ്

    തളിരിട്ട മോഹങ്ങൾ ആവണപ്പലകയിൽ
    വിരുന്നുണ്ണാൻ വന്നിരുന്നു.. (2) ആ ആ ...
    കരളിലെ സ്വപ്നത്തിന്‍ ചെറുമൺകുടില്‍ തീർത്ത്
    കരിമിഴിയാളെഞാൻ കൊണ്ടുപോകാം
    കരിമിഴിയാളെഞാൻ കൊണ്ടുപോകാം
    അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..
    അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
    മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
    വിണ്ണിൻ മാണിക്ക്യച്ചെപ്പ്
    താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
    തിന്തിന്താരാ തിന്തിന്താരാ താ...
    താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
    തിന്തിന്താരാ തിന്തിന്താരാ താ..
    താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
    തിന്തിന്താരാ തിന്തിന്താരാ താ...
    താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
    തിന്തിന്താരാ തിന്തിന്താരാ താ..

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ആറാട്ടിനാനകൾ എഴുന്നെള്ളി

    ആറാട്ടിന്നാനകൾ എഴുന്നള്ളീ
    ആഹ്ലാദസമുദ്രം തിരതല്ലീ
    ആനന്ദഭൈരവീ...
    ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
    അമ്പലത്തുളസികള്‍ തുമ്പിതുള്ളി
    ആറാട്ടിന്നാനകളെഴുന്നള്ളീ

    ആയിരത്തിരി വിളക്കു കണ്ടു ഞാന്‍
    ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍
    അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
    അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
    അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍
    ആറാട്ടിന്നാനകളെഴുന്നള്ളീ
    ആഹ്ലാദസമുദ്രം തിരതല്ലീ
    ആറാട്ടിന്നാനകളെഴുന്നള്ളീ

    വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍
    കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ
    അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍
    അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍
    ആയിരം ദീപമതില്‍ പ്രതിഫലിച്ചു
    ആറാട്ടിന്നാനകളെഴുന്നള്ളീ
    ആഹ്ലാദസമുദ്രം തിരതല്ലീ
    ആറാട്ടിന്നാനകളെഴുന്നള്ളീ

  • ചന്ദനത്തിൽ കടഞ്ഞെടുത്ത

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
    മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം
    പ്രിയയോ കാമശിലയോ -
    നീയൊരു പ്രണയഗീതകമോ
    (ചന്ദനത്തിൽ )

    ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
    ഇതളിട്ടുണരും താളലയങ്ങൾ
    ഈറൻ പൂന്തുകിലായ്
    രതിയോ രാഗനദിയോ
    നീ സുഖരംഗസോപാനമോ
    (ചന്ദനത്തിൽ )

    ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
    കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
    മധുവോ - പ്രേമനിധിയോ
    നീ സുഖ സ്വർ‌ഗ്ഗവാസന്തമോ
    (ചന്ദനത്തിൽ )