FAISAL BABU

എന്റെ പ്രിയഗാനങ്ങൾ

  • തൊഴുതുമടങ്ങും സന്ധ്യയുമേതോ

    തൊഴുതുമടങ്ങും സന്ധ്യയുമേതോ
    വീഥിയിൽ മറയുന്നു...
    ഈറൻ‌മുടിയിൽ നിന്നിറ്റിറ്റു വീഴും
    നീർമണി തീർത്ഥമായ് ...
    കറുകപ്പൂവിനു തീർത്ഥമായി..

    പഴയകോവിലിൻ‍ സോപാനത്തിൽ
    പതിഞ്ഞൊരീണം കേൾക്കുന്നു..
    ആ.. ആ‍.. ആ...
    അതിലൊരു കല്ലോലിനി ഒഴുകുന്നു...
    കടമ്പു പൂക്കുന്നു...
    അനന്തമായ് കാത്തുനിൽക്കും
    ഏതോ മിഴികൾ തുളുമ്പുന്നു..

    (തൊഴുതുമടങ്ങും)

    ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
    കവിതകൾ മൂളി പോകുന്നു...
    ഉം.. ഉം.. ഉം..
    അതിലൊരു കന്യാഹൃദയം പോലെ...
    താമരപൂക്കുന്നു ...
    ദലങ്ങളിൽ... ഏതോ നൊമ്പര
    തുഷാരകണികകൾ ഉലയുന്നു....

    (തൊഴുതുമടങ്ങും)

  • ചന്ദ്രകളഭം ചാർത്തിയുറങ്ങും

    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി

    ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
    മാനസ സരസ്സുകളുണ്ടോ?
    സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
    സ്വർണ്ണ മരാളങ്ങളുണ്ടോ
    വസുന്ധരേ...വസുന്ധരേ..
    മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി

    ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുകഹൃദയങ്ങളുണ്ടോ?
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
    ഗന്ധര്‍വഗീതമുണ്ടോ?
    വസുന്ധരേ...വസുന്ധരേ...
    കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി

  • വാതിൽപ്പഴുതിലൂടെൻ മുന്നിൽ

    വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
    വാരിവിതറും ത്രിസന്ധ്യ പോകേ
    അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-
    മധുരമാം കാലൊച്ച കേട്ടു (2)
    ( വാതിൽപ്പഴുതിലൂടെൻ )

    ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
    മൃദുലമാം നിസ്വനം പോലെ
    ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
    ഉയിരിൽ അമൃതം തളിച്ച പോലെ
    തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
    അറിയാതെ കോരിത്തരിച്ചു പോയി (2)
    ( വാതിൽപ്പഴുതിലൂടെൻ )

    ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
    മധുകരൻ നുകരാതെയുഴറും പോലെ
    അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
    പൊരുളറിയാതെ ഞാൻ നിന്നു
    നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
    മറ്റൊരു സന്ധ്യയായി നീ വന്നു (2)
    ( വാതിൽപ്പഴുതിലൂടെൻ )

  • ദേവദാരു പൂത്തു (M)

    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍
    ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
    നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍...

    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...

    നിഴലും പൂനിലാവുമായ് 
    ദൂരേ വന്നു ശശികല...
    നിഴലും പൂനിലാവുമായ് 
    ദൂരേ വന്നു ശശികല...
    മഴവില്ലിന്‍ അഴകായി... 
    ഒരു നാളില്‍ വരവായീ...
    ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍...

    ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
    നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍...

    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
    എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
    എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...

    വിരിയും പൂങ്കിനാവുമായ് 
    ചാരേ നിന്നു തപസ്വനി...
    വിരിയും പൂങ്കിനാവുമായ് 
    ചാരേ നിന്നു തപസ്വനി...
    പുളകത്തിന്‍ സഖി ആയി 
    വിരിമാറില്‍ കുളിരായി‌
    ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍....

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • ശരദിന്ദു മലർദീപ നാളം

    ശരദിന്ദു മലർദീപ നാളം നീട്ടി
    സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..(2)

    ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
    മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

    ശരദിന്ദു മലർദീപ നാളം നീട്ടി
    സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..

    അറിയാത്തൊരിടയന്റെ വേണുഗാനം
    അകലേ നിന്നെത്തുന്ന വേണുഗാനം..
    ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
    പ്രണയ സന്ദേശം പകർന്നു പോകെ..
    ഹരിനീല കംബളചുരുൾ നിവർത്തി
    വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ
    വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ

    ശരദിന്ദു മലർദീപ നാളം നീട്ടി
    സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..

    ഇനിയും പകൽക്കിളി പാടിയെത്തും
    ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും
    ഇനിയുമി നമ്മൾ നടന്നു പാടും
    വഴിയിൽ വസന്ത മലർ കിളികൾ
    കുരവയും പാട്ടുമായ് കൂടെയെത്തും
    ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ

     ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ

     

  • ഒരു മഞ്ഞുതുള്ളിയിൽ

    ഒരു മഞ്ഞുതുള്ളിയിൽ നീലവാനം
    ഒരു കുഞ്ഞു പൂവിൽ ഒരു വസന്തം
    ഒരു പുഞ്ചിരിയിൽ ഹൃദയത്തിന്നാഴത്തിൽ
    ഉണരുമാഹ്ലാദത്തിൻ ജലതരംഗം (ഒരു മഞ്ഞുതുള്ളിയിൽ..)

    നിറുകയിൽ ചാർത്തിയ കുങ്കുമമോ
    അരുണോദയത്തിന്റെ പൊൻ തിടമ്പോ (2‌)
    ഇളകും നിൻ  മിഴികളിലിരു നീല മത്സ്യങ്ങൾ
    ചുരുൾമുടിച്ചാർത്തിലോ ശ്യാമ യാമിനി  (ഒരു മഞ്ഞുതുള്ളിയിൽ..)

    കവിളിണ ചാർത്തിയ കണ്ണുനീരോ
    കരളിലെ കാവ്യത്തിൻ പൊൻ ലിപിയോ (2)
    ഇടനെഞ്ഞിൻ മധുരമാം തുടിതാളം കേൾക്കവെ
    ഇവിടെ നിൻ കൂട്ടിലെ മൈന പാടിയോ (ഒരു മഞ്ഞുതുള്ളിയിൽ..)

    ------------------------------------------------------------------------------------------

  • ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

    അ അ അ.... അ അ അ..
    അ അ അ അ.. അ അ അ അ ...അ അ
    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവിൽ വിലോലമേഘമായ്
    അഴകിൻ പവിഴം പൊഴിയും നിന്നിൽ
    അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]

    സല്ലാപമേറ്റുണർന്ന വാരിജങ്ങളും
    ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
    ചൈത്രവേണുവൂതും അ അ അ അ...അ അ അ
    ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
    മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
    സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
    മ ഗ സ നി ധ പ ധ നി സ പ മ ഗ......
    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
    വരവല്ലകി തേടും അ അ അ അ... അ അ അ..
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

Contribution History

തലക്കെട്ട് Edited on Log message
ജമാൽ പൂന്താത്ത് Mon, 09/12/2024 - 22:08