ശരദിന്ദു മലർദീപ നാളം

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..(2)

ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകർന്നു പോകെ..
ഹരിനീല കംബളചുരുൾ നിവർത്തി
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..

ഇനിയും പകൽക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും
ഇനിയുമി നമ്മൾ നടന്നു പാടും
വഴിയിൽ വസന്ത മലർ കിളികൾ
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ

 ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.16667
Average: 8.2 (6 votes)
Saradindhu Malardeepa

Additional Info

അനുബന്ധവർത്തമാനം