നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ

നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ (2)
മുഗ്ദ്ധ ലജ്ജാവതീലാവണ്യമേ (നഷ്ടവസന്തത്തിൻ..)
മുത്തുക്കുട ഞാൻ നിവർത്തി നില്പൂ വരു നീ വരൂ
മുത്തുക്കുട ഞാൻ നിവർത്തി നില്പൂ
ഭദ്രപീഠം ഞാനൊരുക്കി നില്പൂ (നഷ്ടവസന്തത്തിൻ..)

എൻ ഗ്രാമഭൂമി തൻ സീമന്തരേഖയിൽ
കുങ്കുമപ്പൂങ്കുറിച്ചാർത്തു പോലെ
സന്ധ്യ തൻ ചുംബനമുദ്ര പോൽ (2)
സുസ്മിത സ്പന്ദനം പോൽ നീ കടന്നു വരൂ
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വർണ്ണാഞ്ചിതമാക്കൂ (നഷ്ടവസന്തത്തിൻ..)

നിൻ പ്രേമലജ്ജാപരിഭവഭംഗികൾ
എല്ലാം കൊരുത്തൊരു മാല്യവുമായ്
മന്ദം പളുങ്കുചിറകുകൾ വീശി നീ
വന്നണയൂ ദേവദൂതി പോലെ
എന്റെ ശാരോൺ താഴ്വരയിലെ  പൊന്നുഷഃ
സങ്കീർത്തനമാകൂ സങ്കീർത്തനമാകൂ(നഷ്ടവസന്തത്തിൻ...)

--------------------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Nashta Vasanthathin

Additional Info

അനുബന്ധവർത്തമാനം