ഒരു മഞ്ഞുതുള്ളിയിൽ
ഒരു മഞ്ഞുതുള്ളിയിൽ നീലവാനം
ഒരു കുഞ്ഞു പൂവിൽ ഒരു വസന്തം
ഒരു പുഞ്ചിരിയിൽ ഹൃദയത്തിന്നാഴത്തിൽ
ഉണരുമാഹ്ലാദത്തിൻ ജലതരംഗം (ഒരു മഞ്ഞുതുള്ളിയിൽ..)
നിറുകയിൽ ചാർത്തിയ കുങ്കുമമോ
അരുണോദയത്തിന്റെ പൊൻ തിടമ്പോ (2)
ഇളകും നിൻ മിഴികളിലിരു നീല മത്സ്യങ്ങൾ
ചുരുൾമുടിച്ചാർത്തിലോ ശ്യാമ യാമിനി (ഒരു മഞ്ഞുതുള്ളിയിൽ..)
കവിളിണ ചാർത്തിയ കണ്ണുനീരോ
കരളിലെ കാവ്യത്തിൻ പൊൻ ലിപിയോ (2)
ഇടനെഞ്ഞിൻ മധുരമാം തുടിതാളം കേൾക്കവെ
ഇവിടെ നിൻ കൂട്ടിലെ മൈന പാടിയോ (ഒരു മഞ്ഞുതുള്ളിയിൽ..)
------------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru Manjuthulliyil
Additional Info
ഗാനശാഖ: