admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Contribution History

തലക്കെട്ട് Edited on Log message
പൊൻ കിനാവിൻ പുഷ്പരഥത്തിൽ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ശിശുവിനെപ്പോൽ പുഞ്ചിരി തൂകി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഏതു ശീതള ച്ഛായാതലങ്ങളിൽ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ചന്ദ്രക്കലാധരനു കൺകുളിർക്കാൻ ദേവി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
മഴമുകിലൊളിവർണ്ണൻ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഹർഷബാഷ്പം തൂകി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
കവിത പാടിയ രാക്കിളി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ജന്മം നൽകീ - പാവന ജീവന Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
പരാഗസുരഭില കുങ്കുമമണിയും Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ധന്യേ നീയെൻ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ചിത്രകന്യകേ നിന്മുഖം Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
കുളിരു കോരണ്‌ കരള്‌ തുടിക്കണ്‌ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
യവനകഥയിൽ നിന്നു വന്ന Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
അർദ്ധനാരീശ്വരം ദിവ്യം Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
അമ്മേ നിളാദേവി പൈതലായ് Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
വർണ്ണം വാരിച്ചൂടും വാനവീഥി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ആയിരം തലയുള്ള Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
എഴാം മാളിക മേലേ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
പുഷ്യരാഗം നൃത്തമാടും Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
അണ്ണാറക്കണ്ണാ വാ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
നീയല്ലാതാരുണ്ടെന്നുടെ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഈ നീലിമ തൻ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
നാളത്തെ നേതാക്കൾ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ചഞ്ചലാക്ഷിമാരെ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
വണ്ണാത്തിക്കിളി വായാടിക്കിളി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
രജനീഗന്ധിവിടർന്നു Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ദേവീ നിൻ ചിരിയിൽ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
കിളി ചിലച്ചു Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ആശംസകൾ നൂറുനൂറാശംസകൾ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
മുത്തുമണിത്തൂവൽ തരാം Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
പൊന്നാര്യൻ കതിരിട്ട് Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
മലർവെണ്ണിലാവോ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
അങ്ങാടി ചുറ്റി വരും Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
മാനസവീണയിൽ നീയൊന്നു തൊട്ടു Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഒരു മധുരിക്കും വേദനയോ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
നിശയുടെ ചിറകിൽ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഇത്തിരി നാണം പെണ്ണിൻ കവിളിനു Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ചലനം ജ്വലനം Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഹൃദയവനിയിലെ ഗായികയോ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഈ നീലരാവിൽ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
പൂവാം കുരുന്നിനു Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
കല്യാണസൌഗന്ധികം Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ഈ മരച്ചില്ലയിൽ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
മാനത്തെ മണിച്ചിത്തത്തേ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
ആയിരത്തിരി കൈത്തിരി Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
മുങ്ങി മുങ്ങി മുത്തുകൾ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.
കണ്ണെത്താ ദൂരെ Sun, 01/08/2010 - 21:30 admin replaced ല്‍ with via Scanner Search and Replace module.

Pages