Add new comment

രാഗസിന്ദൂരം ചാർത്താൻ.. രാക്കിളിപ്പാട്ടിലലിയാൻ
രാഗസിന്ദൂരം ചാർത്താൻ.. രാക്കിളിപ്പാട്ടിലലിയാൻ
എങ്ങുപോയ്.. എങ്ങുപോയ്..
പൂനിലാവ് പെയ്ത രാവിൽ..
വെണ്മേഘമായ്.. അലയാൻ

ശ്രീലയതാംബൂല താലവുമായ്
ഈ ..വള്ളിക്കുടിലിൽ കാത്തിരുന്നു (2)
ചിറകൊടിഞ്ഞ കിളിതൻ.. നൊമ്പരം
ഗദ്ഗദ ശ്രുതിയായ്‌ പാടുകയായ്.. (2)

ഇന്ദ്രനീരദ.. രാക്കിനാവിൽ
എൻ.. ജന്മദുഃഖം പിടയുന്നുവോ (2)
ദേവശിലകൾ തീർത്ത സ്മൃതികൾ
വിരഹനീറ്റലായ്.. വിതുമ്പുകയായ് (2)

രാഗസിന്ദൂരം ചാർത്താൻ.. രാക്കിളിപ്പാട്ടിലലിയാൻ
രാഗസിന്ദൂരം ചാർത്താൻ.. രാക്കിളിപ്പാട്ടിലലിയാൻ
എങ്ങുപോയ്.. എങ്ങുപോയ്..
പൂനിലാവ് പെയ്ത രാവിൽ..
വെണ്മേഘമായ്.. അലയാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragasindhooram charthan