ഡോ ഗൗരി ഗോപൻ

Dr Gowri Gopan

തിരുവനന്തപുരം സ്വദേശിനിയാണ് ഡോക്റ്റർ ഗൗരി ഗോപൻ. ഇറ്റലിയിൽ ജോലിചെയ്യുന്ന ജി ആർ ഗോപകുമാറും, ഉദയാദേവിയുമാണ് ഗൗരിയുടെ മാതാപിതാക്കൾ. ചെറുപ്പം മുതൽക്കുതന്നെ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്നു. ഓമനക്കുട്ടി ടീച്ചർ, ആലപ്പി ശ്രീകുമാർ എന്നിവരുടെ ശിക്ഷണത്തിലാണ് ഗൗരി സംഗീതം പഠിച്ചത്. റിഗാറ്റ എന്ന ഡാൻസ് സ്കൂളിൽ നിന്നും ഭരതനാട്യം അഭ്യസിച്ചു.

മോഡലിംഗിലൂടെയാണ് ഗൗരിക്ക് സിനിമയിലേക്കുള്ള അവസരമൊരുങ്ങിയത്. ബിയോണ്ട് ദി സെവൻ സീസ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് മഹാറാണിജമാലിന്റെ പുഞ്ചിരി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  ഡെന്റിസ്റ്റായ ഡോക്റ്റർ ഗൗരി ഗോപൻ മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്.