ദിൽഷാനാ ദിൽഷാദ്

Dilshana Dilshad

തൃശൂർ തളിക്കുളം സ്വദേശിനി. ജൂൺ 1 2004ന് ജനനം, ദിൽഷാദ്, ഷീബ ദിൽഷാദ് എന്നിവരാണ് മാതാപിതാക്കൾ. ഡാൻസ് അഭ്യസിക്കുന്നു. 8-ആം ക്ലാസിൽ മോണോ ആക്റ്റിൽ സംസ്ഥാന തലത്തിൽ വിജയിയായിരുന്നു. സ്പോർട്സിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്.  ഏഴാം ക്ലാസ് മുതൽ അഭിനയരംഗത്തുണ്ട്.  ആൽബം സോംഗ്, ആൽബങ്ങൾ, പരസ്യചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങളെന്നിവയിലൂടെ ഒക്കെ ശ്രദ്ധേയയായ ദിൽഷാനക്ക് ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ സഹായം വഴിയാണ് സിനിമയിലേക്കുള്ള അവസരം ഒരുങ്ങിയത്. നീരാളി ആയിരുന്നു ദിൽഷാനയുടെ ആദ്യ ചിത്രം. ദിൽഷാന ഇപ്പോൾ സെന്റ് അലോഷ്യസ് കോളേജിൽ  +2വിനു പഠിക്കുന്നു.

അനിയത്തി അൽദിയയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..

ദിൽഷാനയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ