ദിലീപ് സീനിയർ
Dileep
1956 ആഗസ്റ്റ് 26 ആം തിയതി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച ആർ ദിലീപ് 1980 ൽ പുറത്തിറങ്ങിയ കെ ബാലചന്ദറിന്റെ വരുമയിൻ നിറം ശിവപ്പ് എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിച്ചു കൊണ്ട് ചലച്ചിത്ര അഭിനയരംഗത്തേക്ക് ചുവടുവെച്ചു.
തുടർന്ന് മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലെ അമ്പതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ച ഇദ്ദേഹം 2012 മെയ് 25 ആം തിയതി ഇദ്ദേഹം തന്റെ 57 ആം വയസ്സിൽ ഹൃദയാഘാതം മൂലം കർണ്ണാടകയിലെ മൈസൂരിൽ വെച്ച് അന്തരിച്ചു.
ഹേമയാണ് ഭാര്യ. ഭവ്യശ്രീ, മൗര്യരാജ് എന്നിവർ മക്കളാണ്.