വിദ്യാസാഗറിന്റെ സെമിക്ലാസ്സിക്കള്‍ ഗാനങ്ങൾ

 അരുൺ ദിവാകരൻ

ശുദ്ധ സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു അദ്ഭുതം തന്നെയാന് വിദ്യാസാഗര്‍ . ആന്ധ്രാപ്രദേശില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു തമിഴ്നാട്ടില്‍ വളര്‍ന്നു , പിന്നീടു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ലേക്ക് വന്നു ഒരു പിടി മണ്ണിന്റെ മണമുള്ള പാട്ടുകള്‍ നമ്മള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നു  ശ്രീ വിദ്യാസാഗര്‍. ഓരോ മനുഷ്യനും ഭൂമിയില്‍ ജനിക്കുന്നത് ഓരോ ലക്ഷ്യത്തോടെയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നതും ഒരു ഒരു പക്ഷെ ഏതെങ്കിലും നിയോഗത്തിന്റെ ഭാഗം ആയിട്ടായിരിക്കാം. അദ്ദേഹത്തിന്റെ ചില രാഗാധിഷ്ഠിതമായ ചില കോമ്പോസിഷനുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.   

1998 ഇൽ തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ ആൽബം ആയിരുന്നു തിരുവോണ കൈനീട്ടം എന്ന ഓണപ്പാട്ടുകള്‍. ശരിക്കും മലയാളികള്‍ക്ക് ഒരു കൈനീട്ടം തന്നെയായിരുന്നു ആ ആല്‍ബം. ശരിക്കും മണ്ണിന്റെ മണമുള്ള പാട്ടുകള്‍. തിരുവോണ കൈനീട്ടം എന്ന ആല്‍ബത്തിലെ " ആരോ കമിഴ്ത്തി വെച്ചൊരു ഓട്ടുരുളിപോലെ " സുമനേശ രഞ്‌ജിനി  " രാഗത്തിലെ ഒരു അപൂര്‍വ ഗാനം . ഇതിനു മുമ്പ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന ചിത്രത്തില്‍ " മഞ്ഞു മാസ പക്ഷി " എന്ന ഗാനത്തിലാണ്. വിദ്യാ ജി യുടെ 'സുമനേശ രഞ്ജിനി ' കേള്‍ക്കാന്‍ സാധിച്ചത്.  ബാല്യകാലത്തെ ഓര്‍മ്മകളെ താലോലിക്കുന്ന  ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ . ഒരേസമയം ഗൃഹാതുരതയും നഷ്ടപ്പെട്ട ബാല്യവും അമ്മയുടെ കണ്ണുനീരും ദാരിദ്ര്യവും നഷ്ടപ്പെട്ട പ്രണയവും കാണിക്കുവാന്‍ ഇതിലും മികച്ച സംഗീതം ആര്‍ക്കു നല്‍കുവാന്‍ ആവും.                                           

ഈ ആല്‍ബത്തിലെ 'പറനിറയെ പോന്നളക്കും പൌര്‍ണ്ണമി രാവായി'  എന്ന പാട്ടിലെ ടൈറ്റില്‍ ബി ജി എം ഓണക്കാലത്ത് ഇടാത്ത എത്ര ചാനലുകള്‍ ഉണ്ട്. ഇന്നിവിടെ . ഓണക്കാലം വരാനായി എന്നറിയിക്കുന്ന "  പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ " എന്ന വരികള്‍ നമ്മെ  ഗൃഹാതുരതയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് എത്തിക്കുന്ന സംഗീതം.  

തിരുവോണ  കൈനീട്ടം എന്ന ആല്‍ബത്തിലെ  ആറന്മുള പള്ളിയോടം ആര്‍പ്പുവിളി വള്ളം കളി ....... ശരിക്കും ഒരു വള്ളപ്പാട്ടു തന്നെയാണ് ഈ ഗാനം . ഓണക്കാലത്ത് വള്ളം കളിയുടെ  ആ ഒരു മൂഡ്‌ കൊണ്ടുവരാന്‍ വിദ്യാജി ക്ക് കഴിഞ്ഞിട്ടുണ്ട്.                                                                                             

'സാരംഗ' യില്‍ തീര്‍ത്ത ' ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍ ' .....  നമ്മെ ഏറെ വിസ്മയിപ്പിച്ചു ... 'കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍ക്കവേ ...എന്ന വരികളില്‍ ധര്മ്മവതിലേക്കുള്ള ശ്രുതി മാറ്റവും എല്ലാം അസാധ്യം.

വിദ്യാ ജി യുടെ കാപ്പി രാഗ പ്രിയം വളരെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ഈ പ്രിയം നമുക്ക് സമ്മാനിച്ചത്‌ ആണെങ്കിലോ ഒരു പിടി നല്ല ഗാനങ്ങളും.
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങിയപ്പോഴും ദൂര തീരങ്ങളും മൂകതാരങ്ങളെയും സാക്ഷിയാക്കി എത്രയോ ജന്മാന്തരങ്ങളോളം അവളുടെ  പ്രിയനേ തേടിയപ്പോഴും നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ എന്ന് പ്രിയതമ പരിഭവവും പരാതിയും പറയുമ്പോഴും പതിനേഴിന്‍ പൌര്‍ന്നമി കാണും അഴകെല്ലാം ഉള്ളൊരു പൂവിന്റെ ഇതള്‍ മെല്ലെ അനങ്ങിപ്പോഴും വിദ്യാജി ഹാര്‍മോണിയത്തില്‍ വിരലുകള്‍ കൊണ്ട് കാപിയെ തഴുകിയുണര്‍ത്തി.

ഇന്നും മനസ്സില്‍ തത്തിക്കളിക്കുന്ന  ഗാനങ്ങള്‍ ആണ് എല്ലാം. ഇപ്പോഴും ഒരു വിഷാദ ഭാവം ഉള്ളില്‍ സൂക്ഷിക്കുന്നു കാപി. കൂടുതലും വിരഹാര്‍ദ്ര മായ സന്ദര്‍ഭം സൃഷ്ടിക്കുവാനായി  ഉപയോഗിച്ച് പോരുന്നു . വിദ്യാ ജി ഇതിന്റെ ഒരു പ്രണയ ഭാവവും പുറത്ത് കൊണ്ടു വന്നിരിക്കുകയാണ് മേൽപ്പറഞ്ഞ ഗാനങ്ങളിലൂടെ.      

പാര്‍ഥിപാന്‍ കനവു എന്ന തമിഴ് ചിത്രത്തിന് വേണ്ടി അദ്ദേഹം 'ആലങ്കുയില്‍ പാടിരാരോ '  കാപിയുടെ തനി ക്ലാസ്സിക്കല്‍ രൂപത്തിലും ചെയ്തിരിക്കുന്നു.

പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്ത്തിലെ നമ്മുടെ ദാസേട്ടനും സാധന സര്‍ഗ്ഗവും ചേര്‍ന്ന് പാടിയ ' കാതല്‍ വന്തതും ' എന്ന ഗാനം മറ്റൊരു ഉദാഹരണം   .                   . .

'ആശൈ ആശൈ ഇപ്പോഴത്‌ ( ധൂള്‍ )  കരിമിഴിക്കുരിവിയുമായി അടുത്ത ബന്ധം ഉള്ള ഒരു ഗാനം . ഹല്‍ചല്‍ എന്ന പ്രിയദര്‍ശന്റെ ഹിന്ദി ചിത്രത്തിനും അദ്ദേഹം ഈ ട്യൂണ്‍ ഉപയോഗിച്ചിട്ടുണ്ട്.

ചി  ചി  ചി ചി  എന്ന പഴക്കമിത്......ചിന്ന പ്പുള്ള പോലെ ...മജ എന്ന ചിത്രത്തിലെ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം . കാപി രാഗത്തിന്റെ മറ്റൊരു ശുംഗാര ഭാവം . വിദ്യാജിയുടെ മറ്റൊരു മാജിക്ക് എന്നെ പറയേണ്ടു .വിദ്യാ ജി യുടെ മറ്റു പല കാപി യിലെ മലയാളം കൊമ്പോസിഷനുകളോട് പ്രത്യേകിച്ച് ഓർക്കസ്‌ട്രേഷനിൽ  സാമ്യത ഉള്ള ഒരു ഗാനമാണിത്.   ഒരു ഫ്ലൂട്ട് ഇന്‍റര്‍ലൂട് ഉണ്ടി തില്‍ ...മനോഹരമാണ് .

" ഉന്‍ കൊലുസ് മണി പോല നാന്‍  സിണുങ്ങി സിണുങ്ങിയെ കെടക്ക "  ....ഈ വരികളിലോക്കെ വിദ്യാജി യൂസ് ചെയ്തിരിക്കുന്ന CHORDS ഒക്കെ മനോഹരം...ഈ ഗാനരംഗം വിക്രമും അസിനും ഒരു സ്വപ്നം കാണുകയാണ് . പെട്ടന്ന് സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു വിവാഹ ആഘോഷങ്ങളിലേക്ക് പോകുന്ന ഭാഗങ്ങളില്‍ ഒക്കെ ഈ പാട്ടു  വേറൊരു ലെവല്‍ ലേക്കാണ് പോകുന്നത്. ആ ഭാഗത്തെ ബീറ്റ്‌സ്  ഒക്കെ അസാധ്യം . ആ രംഗങ്ങളിൽ  അതായത് കാര്‍ത്തിക്ക്, മാണിക്യ വിനായകം , എന്നിവര്‍ പാടി തുടങ്ങുന്ന  രംഗങ്ങളില്‍ ഈ രാഗത്തിന്റെ ക്ലാസിക്കല്‍  ഭാവം വിദ്യാജി കൊണ്ട് വരുന്നു.

ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്‌നങ്ങള്‍ ......തൊണ്ണൂറുകളുടെ അവസാന കാലത്ത് കോളേജ് കാമ്പസുകളെ ആവേശതിലഴ്ത്തിയ മറ്റൊരു ഗാനം. കാപി രാഗത്തിലെ വിദ്യാജിയുടെ മറ്റൊരു സൃഷ്ടി.  മേക്കപ്പ് മാന്‍ ലെ  " മൂളിപ്പാട്ടും പാടി " എന്ന ഗാനവുമായി വിദൂര സാമ്യം  പുലത്തുന്നു ഈ ഗാനം . രണ്ടും ഒരേ രാഗം തന്നെയാണെന്നുള്ളത് മറ്റൊരു കാര്യം.                                                                          

എന്താണെന്നറിയില്ല  ഒത്തിരി ഇഷ്ടമാണ്മാണ് വിദ്യാസാഗറിന് ദര്‍ബാരി കാനഡ രാഗം. ഒരു പാട് നല്ല ഗാനങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം ഈ രാഗത്തില്‍. എല്ലാം അതി ഗംഭീരമായ ഗാനങ്ങള്‍. ഈ രാഗത്തിനെ യഥാര്‍ത്ഥ ഭാവം മനസിലാക്കണമെങ്കില്‍ അങ്കിള്‍ ബണ്ണിലെ " ഇടയ രാഗ രമണ ദുഃഖം " കേട്ടാല്‍ മതി. ദര്‍ബാരി കാനഡ യിലെ വിദ്യാജി യുടെ അസാധ്യ  കൊമ്ബോസിഷനുകള്‍ ചുവടെ ..............

മലരേ മൌനമ ( കര്‍ണ്ണ )  - സാധാരണ രാത്രി കാലങ്ങളില്‍ റെക്കൊര്‍ഡിംഗിന് വിസമ്മതിക്കാറുള്ള എസ് പി ബി  ഈ കോമ്പോസിഷന്‍ കേട്ട് അദ്ഭുത പ്പെട്ടു പാടാന്‍ സമ്മതിക്കുകയായിരുന്നു.  

ഒരേ മനം ( വില്ലന്‍ )   -  എന്തൊരു മൂര്‍ച്ചയാണ് ഡി.കെ പട്ടമ്മാളുടെ ചെറുമകള്‍ നിത്യ ശ്രീ മഹാദേവന്റെ ശബ്ദത്തിന്. അനുപല്ലവി ഒക്കെ അസാധ്യം ആണ് ഈ ഗാനത്തിന്റെ. ഒരു രാഗം ബേസ് ചെയ്യുന്ന സോണ്ഗ് ആയതു കൊണ്ടാവാം വിദ്യാസാഗര്‍ നിത്യ ശ്രീയെ തന്നെ തിരഞ്ഞെടുത്തത് ഈ പാട്ടിനു വേണ്ടി. അവരുടെ ഈ പാട്ടിലെ ആലാപന ശൈലി അതിഗംഭീരമാണ്.  

മണി മുറ്റത്താവണി പന്തല്‍ ( ഡ്രീംസ്‌ )  -  ശോക ഭാവമായ രാഗത്തിനെ പ്രണയാര്‍ദ്ര ഭാവം ആകുമ്പോഴും ഒരു ശോകഭാവം പുറത്തേക്ക് വരാനുള്ള സധ്യതയുണ്ട് . ആ ഒരു സാധ്യത   'മൂവന്തി മുത്തെ നീ കാര്‍കൂന്തല്‍ മെടയേണം' എന്ന വരികളില്‍ പ്രകടമാണ് . അതായത്  ആ രാഗത്തിന്റെ ഒരു ശോക ഭാവം അദ്ദേഹം കൊണ്ട് വരുന്നുണ്ട്.  

ശുദ്ധ സാവേരി രാഗത്തില്‍ അധികം ഗാനങ്ങള്‍ ഒന്നും വിദ്യാ ജി ചെയ്തിട്ടില്ലെങ്കിലും എനിക്ക് ഓര്‍മയില്‍ വരുന്ന രണ്ടു പാട്ടുകള്‍ ഉണ്ട് .
' കനാ കണ്ടേന്‍ ' എന്ന ചിത്രത്തിലെ " മൂലൈ തിരുകും മൂച്ചുക്കുല്‍ അടുപ്പിരിക്കും  " ഒരു അസാധ്യ കോമ്പോസിഷന്‍ ആണ്. പല്ലവിയില്‍ തന്നെ വായ്‌ മൊഴി പേസാത് .." ഉടംപെല്ലാം  പേസും" എന്ന ഭാഗം മാത്രം  "കനകാംഗി " എന്ന രാഗത്തിലേക്ക് പോകുന്നതോഴിച്ച്ചാല്‍ പൂര്‍ണ്ണമായും ശുദ്ധ സാവേരിയില്‍ ആണ് ഈ ഗാനം.  

ചന്ദ്രോത്സവം എന്ന ചിത്രത്തിലും ഈ രാഗത്തില്‍ തന്നെ " ആരാരും കാണാതെ ആരോമല്‍ തൈമുല്ല " എന്ന ഗാനവും ശുദ്ധ സാവേരിരാഗത്തില്‍ തന്നെയാണ് ചെയ്തിരിക്കുന്നു . രണ്ടു പാട്ടും ശ്രദ്ധിച്ചാല്‍ മനസിലാവും ഒരേ ഫ്ലൂട്ട് പീസ്‌ ആണ് ഉപയഗിച്ചിരിക്കുന്നത്.

കര്‍ണ്ണാടക സംഗീത മേള കര്‍ത്താ പദ്ധതിയില്‍ എഴുപത്തി രണ്ടു രാഗങ്ങള്‍ ഉണ്ട്. അതില്‍ അവസാനത്തെത് " രസികപ്രിയ ' എന്ന രാഗം ആണ് . 'രസിക പ്രിയ' യില്‍ അദ്ദേഹം ചെയ്ത മനോഹരമായ കോമ്പോസിഷന്‍ ആണ്  ജി എന്ന ചിത്രത്തിലെ " ഡിംഗ് ഡോംഗ്  കോവില്‍ മണി. പ്രശസ്ത വീണാ വിദ്വാന്‍ രാജേഷ് വൈദ്യ ആണ് . ഈ ഗാനത്തില്‍ വീണ വായിച്ചിരിക്കുന്നത്. വിദ്യാ ജി യുടെ ഗാനങ്ങള്‍ക്കെല്ലാം വീണ വായിക്കുന്നത് രാജേഷ് വൈദ്യ ആണ്.  

വൃന്ദാവന സാരംഗ  അദ്ദേഹത്തിന്റെ മറ്റൊരു പ്രിയ രാഗം ആണ്. ഹിന്ദുസ്ഥാനി യില്‍ മിയാന്‍ കി മല്‍ഹാര്‍ എന്ന് അറിയപ്പെടുന്നു . ശ്രീ വാണി ജയറാം പാടിയ " ബോലരെ പപ്പി ഹര പപ്പി ഹര " എന്ന ഗാനം മതി ഈ രാഗത്തെ മനസിലാകാന്‍. 'ആദി' എന്ന ചിത്രത്തിലെ " എന്ന കൊഞ്ചം കൊഞ്ചം കൊഞ്ചം വാ മഴയെ "  എന്ന ഗാനം മിയാന്‍ കി മല്‍ഹാരില്‍ വിദ്യാ ജി ചെയ്ത മനോഹരമായ  കോമ്പോസിഷന്‍ ആണ്.

മലയാളത്തില്‍ രാക്കിളിപ്പാട്ടിലെ " ധും ധും ധും ധും ദൂരെയേതോ "  വൃന്ദാവന സാരംഗ എന്ന ക്ലാസിക്കല്‍ സ്കെയില്‍ നോടൊപ്പം വെസ്റ്റേണ്‍ സ്കെയിലും ഉപയോഗിച്ച്ചിരിന്ക്കുന്നു. മലയാള സിനിമാ സംഗീതത്തിലെ എക്കാലത്തെയും ബിഗ്ഗെസ്റ്റ്‌  ഓര്‍ക്കസ്ട്രെഷനുകളില്‍ ഒന്നാണ് ഈ ഗാനം.  

അദ്ദേഹം ആനന്ദ ഭൈരവി യില്‍ കമ്പോസ് ചെയ്ത ഗാനം ആയിരുന്നു രാക്കിളിപ്പാട്ടിലെ " ശാരികേ നിന്നെ കാണാന്‍ " . ഗമക പ്രാധാന്യമുള്ള ഈ രാഗം അതിനെ രാഗ ഭാവം ഒട്ടും ചോര്‍ന്നു പോകാത്ത രീതിയില്‍ കമ്പോസ് ചെയ്തിരിക്കുന്നു വിദ്യാ ജി.

അദ്ദേഹം സാരംഗ എന്നാ രാഗത്തില്‍ ചെയ്ത ഗാനം ആയിരുന്നു ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലെ തങ്കതിങ്കള്‍കിളിയായ് കുറുകാം, അന്പേ ശിവം എന്നാ ചിത്രത്തിലെ പൂവാസം പുറപ്പെടും പെണ്ണെ ...ഈ രാഗത്തിലെ മറ്റൊരു കോമ്പോസിഷന്‍ ആണ്.   

ഗീതാജ്ഞലി യിലെ  '' കൂടില്ലാ  കുയിലമ്മേ ''  ...നാടോടി കുറുമൊഴിയിൽ ......' ആഭേരി ' രാഗത്തിലെ വിദ്യാ ജിയുടെ ഒരു സിഗ്നേച്ചര്‍ കോമ്പോസിഷൻ . ശരിക്കും ഈ ഗാനം ആഭേരി എന്ന് പറയാമോ എന്ന് സംശയമാണ് . ആഭേരി യുടെ ' ഹിന്ദുസ്ഥാനി  കൗണ്ടർപാർട്ട്  ആയ  ' ബീംപ്ലാസ്  ' ശൈലി യിലായാണ് വിദ്യാജി ചെയ്തിരിക്കുന്നത് . "  തേടുന്ന താരേ നീ പാടും നിൻ തൊഴനോ ' ഈ വരികളിലൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ ആണ് ഫീൽ ചെയ്യുന്നത്.   ഈ ഗാനം 2008 ഇത് പുറത്ത് ഇറങ്ങിയ പ്രയദർശന്റെ  ഹിന്ദി ചിത്രമായ ' മേരെ ബാപ് പഹലെ  ആപ് ' എന്ന ചിത്രത്തിൽ ' ജാനാ  ഹേ  തുജുകോ  ' എന്ന പാട്ടിനു വേണ്ടി വിദ്യാജി ഉപയോഗിച്ചിരുന്നു . മലയാളത്തിൽ 2001 ഇൽ  പുറത്തിറങ്ങിയ സിബി മലയിലിന്റെ  ഇഷ്ടം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഹിന്ദി റീമേക്ക്  ആയിരുന്നു ' മേരെ ബാപ് പഹലെ  ആപ് '.  

വൃന്ദാവന സാരംഗ  വിദ്യാജിയുടെ ഏറ്റവും പ്രിയപ്പെട്ട രാഗങ്ങളില്‍ ഒന്നാണ്  . ഒത്തിരി മനോരഹരങ്ങളായ പാട്ടുകള്‍ ഉണ്ട് ഇതില്‍ . മേക്കപ്പ് മാനിലെ " ആരു തരും ഇനി ആരു തരും " അടുത്തിടെ ചെയ്ത അനാര്‍ക്കലിയിലെ " വാനം ചായും തീരം താരാട്ടും "...  മധുരൈ  എന്ന ചിത്രത്തിലെ കണ്ടേൻ കണ്ടേൻ...  ലാവൻഡർ പൂന്തോട്ടത്തിൽ ഉള്ള ഗാന  ചിത്രീകരണവും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു.      

ചന്ദ്രന്‍ ഉദിക്കുന്ന ദിക്കിലെ  ' തെയ് ഒരു തെന വയല്‍ വെളഞ്ഞിട്ടു'  .... ഹെവി ഒര്‍ക്കസ്ട്രെഷന്‍ ഉള്ള ഒരു ഗാനം ആണിത് ആണ്  അനുപല്ലവിയിലും ചരണത്തിലും ഉള്ള ' കാംബോജി ' രാഗ പ്രയോഗം വളരെ ശ്രദ്ദേയമാണ്. അനുപല്ലവിയില്‍ ഉടനീളം ഉള്ള ഇലക്ട്രിക്‌ ഗിത്താറിന്റെ യൂസേജ് ഈ ഗാനത്തെ വിദ്യാ ജി മറ്റൊരു ലെവല്‍ എത്തിക്കുന്നു. ഇടക്കയും ,ഗഞ്ചിറയും, നാദസ്വരവും സാക്സോ ഫോണും എല്ലാം ഉപയോഗിച്ചിരിക്കുന്നു  ഈ ഗാനത്തില്‍. ചരണത്തിനു മുമ്പുള്ള അതി ഗംഭീരമായ ഒരു ഇലക്ട്രിക്‌ ഗിത്താര്‍ INTERLUDE ഉണ്ട്. അതിനോട് ചേര്‍ന്ന് കാംബോജി രാഗം സാക്സോ ഫോണില്‍ വായിക്കുന്നത് അതീവ ഹൃദ്യം .     .

മിലേനിയം സ്റ്റാര്‍സ്  എന്ന ചിത്രത്തിലെ ശ്രാവന്‍  ഗംഗെ .."ചാരുകേശി " യില്‍ ആണ് ഗാനം കമ്പോസ് ചെയ്തിരിക്കുനത് എങ്കിലും ,ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍  കര്‍ണ്ണാടക സംഗീതത്തിലെ അതി പ്രശസ്തവും  ശ്രെഷ്ഠ വുമായ  ത്യാഗരാജ കൃതിയാണ് " ബഹുധാരി " രാഗത്തിലെ  " ബ്രോവ ഭാരമ രഘുരാമ ". " കാരാഗൃഹത്തിൽ കിടക്കുന്ന കൃഷ്ണന്റെ  'അമ്മ ദേവകി ....ശ്രീരാമനെ പ്രാര്ഥിക്കുന്നതായാണ് കൃതിയുടെ സാരാംശം.  ഈ കൃതി ചരണത്തിനു മുമ്പ് അതായത് " കുഴ മഞ്ഞില്‍ അമ്പേറ്റു പിടയുന്ന " എന്ന വരികള്‍ക്ക് മുമ്പ്  സാക്സോ ഫോണില്‍ വയിക്കുന്നുണ്ട് ഈ ഗാനത്തില്‍.                                                                 .
തൊണ്ണൂറുകളിൽ  കൊളോണിയല്‍ കസിന്‍സ് എന്ന പേരില്‍ പോപ്‌ ആല്‍ബം ചെയ്തിരുന്ന  ഹരിഹരനെയും  ലെസ്ലി ലെവിസ് നെയും ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു മിലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ നായക കഥാപാത്രങ്ങള്‍. ഇങ്ങനെയുള്ള ഒരു തീംന് സംഗീതം നല്‍കുമ്പോഴും വിദ്യ ജിക്കു ശരിക്കും ഒരു വെല്ലുവിളി ആയിരുന്നിരിക്കണം . കൊളോണിയല്‍ കസിന്‍സ് ലെ ഒരു ക്ലാസ്സിക്കല്‍ - വെസ്റ്റേണ്‍ സോംഗ് ആയിരുന്നു " കൃഷ്ണാ നീ ബേഗനെ ബാരോ ". ആ ഒരു ശൈലിയില്‍ തീര്‍ത്ത ഒരു  ക്ലാസ്സിക്കല്‍ - വെസ്റ്റേണ്‍  ഗാനം ആയിരുന്നു ദാസേട്ടനും ഹരി ഹരനും ചേർന്നു  പാടിയ " മഹാ ഗണപതിം ". മുത്തുസ്വാമി ദീക്ഷിതരുടെ ' നാട്ട ' രാഗത്തിലെ ഗണപതി സ്തുതി ഒരു ഒരു ഇന്‍ഡോ ക്ലാസിക്കല്‍ വെസ്റ്റേണ്‍ ഫ്യുഷന്‍ ആക്കിമാറ്റി വിദ്യാജി . യേശുദാസ് , ഹരിഹരൻ , വിജയ് യേശുദാസ് , ശ്രീനിവാസ്, എന്നിവരായിരുന്നു ഗ്രായക ശ്രേണിയിൽ. പക്ഷെ ഹരീഷ് രാഘവേന്ദ്രയുടെ ശബ്ദം ഗാനത്തിൽ  പ്രകടമാണ്. എന്ത് കൊണ്ടോ അത് ഒരിടത്തും പരാമർശിച്ചു  കണ്ടില്ല 

ചന്ദ്രമുഖി ..... മണിചിത്രത്താഴിന്റെ തമിഴ്ശ റീമേക്. ശരിക്കും  ഒരു വെല്ലുവിളി തന്നെയായിരുന്നു വിദ്യജിക്ക് . അപൂര്‍വങ്ങളില്‍  അപൂര്‍വ്വവും വളരെ പഴക്കമേറിയതുമായ  " സല്ലാപം (സൂര്യ) " എന്ന രാഗമായിരുന്നു അദ്ദേഹം രാ  രാ എന്ന പാട്ടിന്ന്  വേണ്ടി ഉപയോഗിച്ചത്.  " ഏ ബന്ധമു ഇതി ഏ ബന്ധമു "  എന്ന വരികള്‍ ഹിന്ദോള  രാഗതിലേക്ക് പോകുന്നു.     

കൊഞ്ച നേരം കൊഞ്ച നേരം കൊഞ്ചി പേസ കൂടാതാ....മധു ബാലകൃഷ്ണന്റെയും ആശാ ബോസ്ളെ യുടെയും മനോഹരമ്മായ ആലാപനം. "ആഭോഗി "  എന്ന രാഗത്തില്‍ തീര്‍ത്ത വിദ്യാജി യുടെ മറ്റൊരു സൃഷ്ടി. ഈ ഗാനം തുടങ്ങുമ്പോള്‍ ഉള്ള ഫ്ലൂട്ട് ,  പിയാനോ PRELUDE ല്‍ തന്നെ ആഭോഗിയുടെ സ്വരങ്ങള്‍ വായിച്ചിരിക്കുന്നു . ഒരു ഗാനം തുടങ്ങുമ്പോള്‍ തന്നെ ആ ഗാനം കംപോസ്  ചെയ്തിരിക്കുന്ന രാഗം Prelude ആയി വായിക്കുന്നത് വിദ്യാ ജി യുടെ ചില കൊമ്പോസിഷനുകളില്‍ കാണാറുണ്ട് . കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന ചിത്രത്തിലെ " കാത്തിരിപ്പൂ  കണ്മണി "  എന്ന ഗാനം ശ്രദ്ധിക്കൂ. വയലിനില്‍ " Prelude ആയി ആഭോഗി രാഗം വായിക്കുന്നത് വളരെ ശ്രദ്ധേയവും മനോഹരവുമാണ് .                                                                                                           .
"കൊഞ്ച നേരം കൊഞ്ച നേരം" ഈ പാട്ടി ന്റെ ചില ഭാഗങ്ങളില്‍  വിദ്യാ ജി 
" ശ്രീ രഞ്‌ജിനി  "  എന്ന രാഗം ടച്ച് ചെയ്തു പോകുന്നുണ്ട് . ആഭോഗിയില്‍ ' നി ' എന്ന സ്വരം വന്നാൽ ..അതായത് കൈശികി നിഷാദം  വരുമ്പോള്‍ അത്  
' ശ്രീ രഞ്‌ജിനി ' രാഗം  ആയി മാറുന്നു.  

വിദ്യാ ജി ' ചക്രവാകം '  എന്ന രാഗത്തില്‍ ചെയ്ത സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ അങ്ങ് അകലെ ഏരി തീ കടലിന്‍ അക്കരെ അക്കരെ ...പക്ഷെ ഈ ഗാനത്തിനു ഒരു ഹിന്ദുസ്ഥാനി ഫീല്‍ ആണ് വിദ്യാജി കൊടുത്തിരിക്കുന്നത്.  ചക്രവാകത്തിന്റെ  ഹിന്ദുസ്ഥാനി കൗണ്ടർപാർട്ട്   ' ആഹിര്‍ ഭൈരവ് ' എന്നാണ്.

' ചന്ദ്രഹൃദയം താനെയുരുകും  സന്ധ്യയാണീ മുഖം'   'ഗൌരി മനോഹരി' യിലെ അതിമനോഹരമായ ഒരു ഗാനം. ഈ പാട്ടിനും ചെറിയൊരു  ഹിന്ദു സ്ഥാനി ഫീല്‍ ഉണ്ട്. ഗൌരി മനോരഹരിക്ക് തുല്യമായ ഹിന്ദുസ്ഥാനി രാഗം ' പട് ദീപ് ' ആണ്. "അഴകിന്റെ അഴകിന്‍ അഴകേ അലിയുന്ന മൌനമേ'  .... ഒരു പക്ഷെ ദാസേട്ടന് മാത്രം സാധിക്കുന്ന ഒരു ആലാപനം .                                                                             .
സൂര്യനായ്  തഴുകിയുറക്കമുണര്ത്തുമെന്‍  അച്ഛനെയാണെനിക്കിഷ്ടം ' സിന്ധു ഭൈരവിയില്‍ അച്ഛനെ വേദനെയോടെ ഓര്‍ക്കുന്ന ഒരു ഗാനം. അനുപല്ലവി യും ചരണവും " ശുഭപന്തു വരാളി എന്ന രാഗതിലേക്ക് പോകുന്നു Extremely sadness ആണ് 'ശുഭ പന്തുവരാളി'  യുടെ ഭാവം   

മറവത്തൂര്‍ കനവിലെ ' സുന്ദരിയെ  സുന്ദരിയെ  സെന്തമിഴിന്‍ പെണ് കൊടിയെ ' സിന്ധുഭൈരവി' യുടെ ഫോക്ക്  ടച്ച് ഉള്ള ഒരു ഗാനം.    

കണ്ണിൽ ഉമ്മ വെച്ച് പാടാം ഉള്ളിലുള്ള പാട്ടെ നി  നീ പോരൂ  കൂടെ പോരൂ ..ആലീസ് ഇൻ വണ്ടർ ലാന്റ്  മനോഹരമായ ഒരു മെലഡി .
' സ നി   സ ഗ രി മ ഗ ' (കണ്ണിൽ ഉമ്മ വെച്ച് പാടാം)  ......പാട്ടിന്റെ തുടക്കം തന്നെ " നളിനകാന്തി " രാഗത്തിലെ  മനോഹരമായ ഒരു പ്രയോഗത്തോട് കൂടിയാണ്. സിനിമാ സംഗീതത്തിൽ വളരെ അപൂർവമായി മാത്രം സംഗീത സംവിധായകർ ഉപയോഗിക്കുന്ന രാഗം ' നളിനകാന്തി ' .  മാന്ത്രിക സ്പർശത്താൽ അതിനു മറ്റൊരു ഭാവം . 

നളിനകാന്തി യിലെ മറ്റു  സംഗീത സംവിധായകരുടെ കോമ്പോസിഷൻസ് നോക്കിയാലും മേൽപ്പറഞ്ഞ ' സ ഗ രി മ ഗ ' പ്രയോഗം പാട്ടീൽ ഉടനീളം ഉണ്ട്. 
രാജ സാറിന്റെ ' കലൈഞ്ജനിലെ ' എന്തൻ  നെഞ്ചിൽ നീങ്കാത തെൻട്രൽ  നീ താന...എ ആർ റഹ്മാൻ  ജിയുടെ ' കണ്ടു കൊണ്ടെൻ കണ്ടുകൊണ്ടേൻ കാതൽ മുഖം കണ്ടു കൊണ്ടെൻ ' മറ്റു ഉദാഹരണങ്ങൾ ആണ് . ഈ പറഞ്ഞ ഗാനങ്ങളിൽ ഈ പ്രയോഗം വരുന്നത് കൊണ്ടാണ് ഇവ നളിനകാന്തി ആണെന്ന് തിരിച്ചറിയുന്നതും . വിദ്യാ ജി ഈ പ്രയോഗം ഈ പാട്ടിന്റെ തുടങ്ങുമ്പോൾ തന്നെ ഉപയോഗിച്ചിരിക്കുന്നതു എന്നത് മറ്റൊരു കാര്യം .   

'നാട്ട' രാഗം  സ്വന്തം അമ്മയായ 'ചലനാട്ട' യെക്കാള്‍ പ്രശസ്തയായ മകള്‍ . ' നാട്ട 'യില്‍ ചെയ്ത  ഉസ്ടാടിലെ 'നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി '.
ചലനാട്ട യില്‍ ' വിണ്ണിലെ പൊയ് കയില്‍ വന്നിരങ്ങിയൊരു പൌര്ന്നമി ' 
ഡ്രീംസ്‌ ലെ ' രാത്രിയില്‍ മഞ്ഞുപോലെ........ ' ചലനാട്ട'   ഹിന്ദു സ്ഥാനിയില്‍ ജോഗ് എന്നറിയപ്പെടുന്നു . 

 ഖര ഹരപ്രിയ ' യിൽ  പക്കാലാ പാടാന്‍ വാ കച്ചേരി കൂടാന്‍ വാ, പട്ടാളത്തിലെ പമ്പാ ഗണപതി തനി ക്ലാസ്സിക്കല്‍ ഖരഹരപ്രിയ , ഏഴുപുന്നതരകനിലെ മിന്നും നിലതിങ്കളായ് കുറച്ചു വെസ്റ്റേണ്‍ ടച്ചു കൂടി . ഡ്രീംസിലെ പക്കാല നിലബടി ട്രഡീഷണല്‍ ആണെങ്കിലും ഒരു വെസ്റ്റേണ്‍ ഫ്യുഷന്‍ ആയിരുന്നു. അടുത്തിടെ ചെയ്ത പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ ' ഒറ്റത്തുമ്പി ' യിൽ ചെന്ന് നിൽക്കുന്നു അദ്ദേഹത്തിന്റെ ഖരഹരപ്രിയ സ്കെയിൽ .

കല്യാണിയില്‍ എത്ര  വ്യത്യസ്തമായാണ് വിദ്യാ ജി പാട്ടുകള്‍ കംപോസ് ചെയ്തിരിരിക്കുന്നത്.                                                                                                         .

മിലേനിയം സ്ടാര്സിലെ 'കു കു കു കു  തീവണ്ടി ' .. കല്യാണിയുടെ ഫോക് ടച്ച് എടുത്തു കാണിക്കുന്ന ഒരു കോമ്പോസിഷന്‍ .  അങ്ങനെ തന്നെ ...നാടോടി കുട്ടികള്‍ പാടുന്നതായാണ് ഗാന ചിത്രീകരണവും. 

സി ഐ ഡി മൂസ സയിലെ " കാടിറങ്ങി ഓടിവരൂമൊരു " . ഒരു ഫാസ്റ്റ് സോംഗ് ആണെങ്കിലും അതില്‍ ഒളിഞ്ഞു കിടക്കുന്നു എല്ലാ ഭാവങ്ങളോടു കൂടി കല്യാണി . 

ഡ്രീംസ്‌ ലെ  ' കണ്ണില്‍ കാശി തുമ്പകള്‍ ' .  

ചന്ദ്രോത്സവതിലെ ' പൊന്മുളം തണ്ട് മൂളും ' 

വർണ്ണപ്പകിട്ടിലെ  ' വെള്ളിനിലാ  തുള്ളികളോ ' . 

രസികനിലെ ' തോട്ടോരുമ്മി ഇരിക്കാന്‍ കൊതിയായി' .... ഇവ വിദ്യാ ജി യുടെ കല്യാണിയിലെ മറ്റു കൊമ്പോസിഷന്‍സ്.