ചേർത്തതു് Baiju T സമയം
അരുൺ ദിവാകരൻ
അമൃതവർഷിണി ഒരു ഔഡവ രാഗമാണ്. 66 മാതു മേളമായ ചിത്രാംബരിയുടെ ജന്യമാണിത്. 53 മതു മേളം ഗമനശ്രമ , 65 മതു മേളം കല്യാണി, 72 മതു മേളം രസികപ്രിയ എന്നിവയിലും ജന്യമാണെന്നു പറയപ്പെടുന്നു. വിസ്തരിച്ചുള്ള ഒരു ആലാപനത്തിനു സാധ്യതയില്ലാത്ത ഒരു രാഗമാണിത്. പക്ഷെ വളരെ ആകർഷണീയ മായ ഒരു രാഗം ആണ്. ഈ രാഗം പാടിയാൽ മഴ പെയ്യും എന്നൊരു വിശ്വാസം ഉണ്ട് . ത്യാഗരാജ സ്വാമികളുടെ " സരസീരു വിനയനെ " ഈ രാഗത്തിലെ പ്രശസ്തമായ ഒരു കൃതിയാണ്. ഒരുപാട് സിനിമാ ഗാനങ്ങൾ ഒന്നും തന്നെ ഈ രാഗത്തിൽ ഇല്ലെങ്കിലും ഉണ്ടായവ ഈ രാഗത്തിലെ രത്‌നങ്ങൾ തന്നെയാണ്. അതിൽ ചിലതു ചുവടെ കൊടുക്കുന്നു.
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെനെന്റെ മുന്നില്‍ നിന്നു. പാര്‍വ്വതിയുടെ കണ്ണുകളും അശോകന്റെ ചിരിയുമാണ് ഈ ഗാനം കേള്‍ക്കുമ്പോള്‍ മനസില്‍ ഓര്‍മ്മ വരുന്നത്. ജാലകം എന്ന ചിത്രത്തിന് വേണ്ടി ഓ എൻ വി യുടെ വരികൾക്ക് ശ്രീ എം ജി രാധാകൃഷ്ണന്‍ " അമൃത വര്‍ഷിണി രാഗത്തില്‍ ചെയ്ത മനോഹരമായ ഗാനം.
ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം ...... ലെനിൻ രാജേന്ദ്രന്റെ മഴ എന്ന ചിത്രത്തിലെ ആഷാഢം പാടുമ്പോൾ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ ആണിത് .മഴമാസമാണ് ആഷാഢം. അമൃതവർഷിണി രാഗത്തിന് പ്രകൃതിയിൽ മഴ പെയ്യിക്കാൻ കഴിവുണ്ടത്രേ . ഈ രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ മനോഹരഗാനം. . ദാസേട്ടന്റെയും ചിത്രചേച്ചി യുടെയും മധുരമായ ആലാപനം.
മാനം പൊൻ മാനം കതിർ ചൂടുന്നു , ഇടവേളയ്ക്കു ശേഷം എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാഷിന്റെ മറ്റൊരു അമൃത വർഷിണി.
തൂങ്കാത വഴികൾ രണ്ട് , അഗ്നി നക്ഷത്രം എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ ദാസേട്ടനും ജാനകിയമ്മയും ചേർന്നാലപിച്ച മനോഹരമായ ഒരു ഗാനം. ഈ രാഗത്തിന്റെ മനോഹരങ്ങളായ ചില പ്രയോഗങ്ങൾ കൊണ്ടു വരുന്നുണ്ട് ഈ ഗാനത്തിൽ ഇളയരാജ.
ഒരു കോടി ദിവാകരർ ഒത്തുയരും , 1983 ഇൽ ആലപ്പി രംഗനാഥ് സംഗീതം ചെയ്‌തു പുറത്തിറങ്ങിയ ശ്രീ നാരായണഗുരു ഭക്തി ഗാനങ്ങളിലെ ഒരു ഗാനം. അമൃത വര്ഷിണി രാഗത്തിന്റെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങിയ ഒരു ഗാനം.