ബിജിൻ കെ ബേബി
Bijin K Baby
1991 സെപ്റ്റംബർ 12 ന് കെ ജെ ബേബിയുടെയും കുഞ്ഞമ്മ ബേബിയുടെയും മകനായി എറണാകുളം ജില്ലയിലെ പിറവത്ത് ജനിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തതിനുശേഷമാണ് ബിജിൻ കെ ബേബി അഭിനയരംഗത്തേക്കെത്തുന്നത്.
ഓഡിഷൻ വഴിയാണ് ബിജിൻ കെ ബേബിയ്ക്ക് സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചത്. ക്വീൻ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് യുവം, ജനഗണമന, കൊത്ത്, എന്നീ സിനിമകളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ കതിർ, പോർട്രൈയ്റ്റ് എന്നീ രണ്ട് ഷോർട്ട് ഫിലിമുകളിലും തനിമൈ എന്നൊരു ആൽബത്തിലും ചില പരസ്യ ചിത്രങ്ങളിലും ബിജിൻ അഭിനയിച്ചിട്ടുണ്ട്.
ബിജിൻ കെ ബേബി- Facebook





