ബി കണ്ണൻ

b kannan

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബി കണ്ണൻ സംവിധായകൻ ഭീംസിങ്ങിന്റെയും സോനയുടേയും മകനും എഡിറ്റർ ബി ലെനിനിന്റെ സഹോദരനുമാണ്.
തമിഴിലെ പ്രമുഖ സംവിധായകൻ ശ്രീ ഭാരതീരാജയുടെ നാല്പതോളം സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന അദ്ദേഹത്തെ "ഭാരതീരാജയുടെ കണ്ണ്" എന്നാണ് തമിഴ് സിനിമാലോകം വിശേഷിപ്പിച്ചിരുന്നത്.

ഹൃദ്രോഗത്തെത്തുടർന്ന് ചെന്നൈയിൽ ആശുപത്രിയിലായിരുന്ന അദ്ദേഹം 2020 ജൂൺ 13 ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.