ആറാട്ടിനാനകൾ എഴുന്നെള്ളി
ചേർത്തതു് Vijayakrishnan സമയം
ആറാട്ടിന്നാനകൾ എഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ലീ
ആനന്ദഭൈരവീ...
ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
അമ്പലത്തുളസികള്‍ തുമ്പിതുള്ളി
ആറാട്ടിന്നാനകളെഴുന്നള്ളീ
ആയിരത്തിരി വിളക്കു കണ്ടു ഞാന്‍
ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍
അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍
ആറാട്ടിന്നാനകളെഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ലീ
ആറാട്ടിന്നാനകളെഴുന്നള്ളീ
വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍
കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ
അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍
അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍
ആയിരം ദീപമതില്‍ പ്രതിഫലിച്ചു
ആറാട്ടിന്നാനകളെഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ലീ
ആറാട്ടിന്നാനകളെഴുന്നള്ളീ