രാവിൻ നിലാമഴക്കീഴിൽ
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
രാവിൻ നിലാ മഴക്കീഴിൽ
ഏതോ നിലാക്കിളി കൂട്ടിൽ
അറിയാതെ ചുണ്ടിൽ പടർന്നോരീ മഞ്ഞും
പകരാത്ത ചുംബനമായിരുന്നു
(രാവിൽ...)
നോവറിഞ്ഞു മാറി നിന്ന രാവിൽ
മോഹമെന്നു കാതിൽ മൂളി നീയും
മധു നുകർന്ന പൂവിലെ നനവറിഞ്ഞ പൂവിതൾ
മറവി നെയ്ത നൂലിഴ തൻ ഇരുൾക്കൂട്ടിലായി
വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു
(രാവിൽ..)
നോവുറഞ്ഞ രാത്രി മാറി നാളെ
ഓണമെന്നു കാതിൽ മൂളി മേഘം,
പോയ് മറഞ്ഞൊരോർമ്മയിലെ ഓണത്തുമ്പിയോ
പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ
ഇടനെഞ്ചിലെ നേർത്തൊരീണമോ
(രാവിൽ...)
Film/album:
Lyricist:
Music:
Singer:
ഗാനം | ആലാപനം |
---|---|
ഗാനം രാവിൻ നിലാമഴക്കീഴിൽ | ആലാപനം കെ എസ് ചിത്ര |
ഗാനം അറിയാതെ ഒന്നും പറയാതെ | ആലാപനം ജി വേണുഗോപാൽ |