വളരെ നാളുകളായി മനസ്സിൽ കൊണ്ടു നടന്ന ഈ ഗാനം പുറത്തിറക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്....
ഏകദേശം 10 മാസത്തിനു മുൻപായിരുന്നു ഇത് കീബോർഡിസ്റ്റ് പ്രകാശ് മാത്യുവിന്റെ വീട്ടിൽ വച്ച് ബീജി ഫീഡ് ചെയ്തത്. കുറേ ബിറ്റുകൾ പാടിയിട്ടുകൊടുത്തു. പിന്നീട് അത് നവീന്റെ പന്തളത്തുള്ള സ്റ്റുഡിയോയിൽ എത്തിച്ചു. അവിടെവച്ച് വയലിൻ (ആറ്റുകാൽ ബാലസുബ്രഹ്മണ്യം), ഫ്ലൂട്ട് (ആലിച്ചൻ), തബല (ബി. ഹരികുമാർ) എന്നിവയും ലൈവ് എടുത്തു. പിന്നീട് വീണ്ടും കുറേ നാൾ അങ്ങനെ പാടാനാരുമില്ലാതെ കിടന്നു. പിന്നീട് ദിലീപ് വിശ്വനാഥന്റെ നിർദ്ദേശപ്രകാരം ഗസൽ ഗായകനായ ബാസ്റ്റിനെക്കൊണ്ട് കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ പാടിച്ചെങ്കിലും പല്ലവി മാത്രമേ പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. വീണ്ടും മുഴുമിപ്പിക്കാതെ കിടന്നു. കഴിഞ്ഞ മാസം നാട്ടിൽ ചെന്നപ്പോഴാണ് കായംകുളം രവീസ് ഡിജിറ്റലിലെ സൗണ്ട് എഞ്ച്ഇനീയർ കണ്ണൻ, കണ്ണൻ എന്ന ഒരു ഗായകനെക്കുറിച്ചു പറയുന്നത്. വിഷ്ണു നമ്പൂതിരി എന്ന് യഥാർത്ഥപേര്. ബി.സി.ഏ കഴിഞ്ഞ് ട്യൂട്ടോറിയൽ പഠിപ്പീരും അമ്പലത്തിലെ ശാന്തിപ്പണിയുമായി നിൽക്കുന്ന പയ്യൻ... വന്നു.. കണ്ടു.. പാടി... എവിടൊക്കെയോ ആ ശൈലി മധു ബാലകൃഷ്ണനെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. ചില പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നെങ്കിലും നന്നായി പാടി..... ഇതിനായി അദ്ധ്വാനിച്ച ഏവർക്കും എന്റെ നന്ദി...
തിരുവല്ല സ്റ്റുഡിയോയിൽ ഫീഡ് ചെയ്തയച്ച ബീജി പ്രോഗ്രാമർ പ്രകാശ് മാത്യു, ഇതിന്റെ ലൈവ് വായിപ്പിച്ച, ബീജിയിലെ പ്രശ്നങ്ങൾ കഴിവതും പരിഹരിച്ച പന്തളം നവനീതം ഡിജിറ്റലിലെ എസ്. നവീൻ, വിളിച്ചു പറഞ്ഞ ഉടൻ മൈനസ് ട്രാക്ക് ബൗൺസ് ചെയ്തു തന്ന സാബിർ ഇക്കയുടെ കരുനാഗപ്പള്ളി ശ്രീരാഗം സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർ ഫസൽ അഹമ്മദ്, വിഷ്ണുവിനെ പരിചയപ്പെടുത്തി തരികയും എന്റെ നിരന്തര മെയിലാക്രമണത്തിൽ വശംകെട്ട് സൗണ്ട് മിക്സ് ചെയ്തു തന്ന കായം കുളം രവീസിലെ കണ്ണനും എന്റെ ഹൃദയം നിറഞ്ഞ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.....
Lyrics, Music & BGM : G Nisikanth
Singer : Vishnu Namboothiri
BGM Programmer : Prakash Mathew, Thiruvalla
Live Recording & Assistance : S Naveen, Navaneetham
BG Mixing : Fazal Ahammad, Srirag
Sound Recording & Mastering : Kannan, Ravis
Violin : Attukal Balamurali, Flute : Alichan, Tabala : B Harikumar