നീലജലാശയത്തിൽ
ചേർത്തതു് Vijayakrishnan സമയം
നീലജലാശയത്തിൽ ഹംസങ്ങൾനീരാടും പൂങ്കുളത്തിൽ..
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തിൽ....
ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......
(നീലജലാശയത്തിൽ...)
നിമിഷം വാചാലമായി.. ജന്മങ്ങൾ സഫലങ്ങളായി...
നിന്നിലുമെന്നിലും ഉൾപ്രേരണകൾ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെ മുന്നിൽ നീർത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
(നീലജലാശയത്തിൽ...)
Film/album:
Lyricist:
Music:
Singer:
Raaga: