ശരത്കാല സിന്ദൂരമേഘങ്ങളേ

 

ശരത്കാല സിന്ദൂര മേഘങ്ങളേ
ശൃംഗാരസല്ലാപ സമയങ്ങളേ
പ്രണയിനിയാമെന്‍ പ്രാണേശ്വരിയെ
പ്രസാദമുഖിയാക്കൂ  പ്രസന്നവതിയാക്കൂ
(ശരത്കാല....)

സുഗന്ധവല്ലികള്‍ ഇളകുന്ന കാറ്റില്‍
സുമറാണി വിരിയുന്ന കരയില്‍
ഇവളുടെ താരുണ്യം തഴുകുമ്പോളാത്മാവില്‍
ഇതുവരെയറിയാത്ത ചലനം
മനസ്സേ ഇളം മനസ്സേ നിന്നില്‍
മയങ്ങുന്ന രതിദേവനല്ലേ ഞാന്‍
(ശരത്കാല....)

മരന്ദമുന്തിരി പൊഴിയുന്ന വനിയില്‍
മയില്‍പ്പീലി കൊഴിയുന്ന വഴിയില്‍
ഇവളുടെ ലാവണ്യം നുകരുമ്പോളെന്നുള്ളില്‍
അലയുന്നു നിറമുള്ള ശലഭം
മനസ്സേ ഇളം മനസ്സേ എന്നില്‍
നിറയുന്ന രതിഭാവമല്ലേ നീ ‍
(ശരത്കാല....)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sarathkaala Sindoora Meghangale

Additional Info

അനുബന്ധവർത്തമാനം