ഏതോ ജനുവരി മാസം (M)
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ നറു വെണ്‍പൂവുമായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ വെറുതെ
(ഏതോ ജനുവരി ...)
അന്നു നിൻ നിഴൽപോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവാലെയെന്‍
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വയമുരുകുമൊരുയിരില്‍.....
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം ഇനി
(ഏതോ ജനുവരി ...)
അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയായി നിന്‍...
മൊഴി മൂളുന്ന പാട്ടെല്ലാം ഏറ്റു പാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം
(ഏതോ ജനുവരി...)
ഗാനം | ആലാപനം |
---|---|
ഗാനം നല്ല മാമ്പൂ പാടം പൂത്തെടി | ആലാപനം രാജലക്ഷ്മി, ആനന്ദ് എസ് |
ഗാനം പണ്ടത്തെ കളിത്തോഴൻ | ആലാപനം എം ജയചന്ദ്രൻ |
ഗാനം ഏതോ ജനുവരി മാസം (M) | ആലാപനം കാർത്തിക് |
ഗാനം താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു | ആലാപനം സൈനോജ് |
ഗാനം ആ രാവിൽ നിന്നോടു ഞാൻ | ആലാപനം സുദീപ് കുമാർ |
ഗാനം എന്തിനാ മിഴി പൂട്ടുന്നു | ആലാപനം എം ജയചന്ദ്രൻ, സുജാത മോഹൻ |
ഗാനം ഏതോ ജനുവരി മാസം (F) | ആലാപനം ശ്വേത മോഹൻ |
ഗാനം ഏതോ ജനുവരി മാസം | ആലാപനം എം ജയചന്ദ്രൻ |