വെണ്ണിലാവിൻ ചിറകേറി
ചേർത്തതു് ssus സമയം
വെണ്ണിലാവിൻ ചിറകിലേറി ഞാൻ ഉയരുമ്പോൾ
പ്രണയ മുന്തിരി നീട്ടി എന്നെ വിളിച്ചതാരാണ്
ആരും അറിയാതെ ആരോരുമറിയാതെ
കവിത പോലെന്നിൽ നിറഞ്ഞതാരാണ് ...(വെണ്ണിലാവിൻ )
ഏതോ സ്വപ്നം കാവ്യമായ്..എതോ മൗനം രാഗമായ്
കണ്ടു മറന്ന കിനാവിലെ വർണ്ണ മനോഹര ഭാവമേ
വിണ്ണിൻ കായലിലെ കാണാ തോണിയിലെൻ
സ്വപ്നക്കൂടേറി ഇന്നു വന്നവൾ ആരാണ് (വെണ്ണിലാവിൻ )
ഇന്നീ രാവും മൂകമായ്,ഞാനീ വീഥിയിൽ ഏകനായ്
ഇന്നെൻ നെഞ്ചിലെ ഓർമ്മകൾ,കണ്ണീർ മഴയായ് പെയ്ത് പോയി
തീരാ നൊമ്പരമായ് നോവിൻ മർമ്മരമായ്
സ്നേഹത്തേരേറി ദൂരെ പോയവൾ ആരാണ് ( വെണ്ണീലാവിൻ )
ഗാനം | ആലാപനം |
---|---|
ഗാനം വെണ്ണിലാവിൻ ചിറകേറി | ആലാപനം ശ്രീനിവാസ് |
ഗാനം വെണ്ണിലാവിന്‍ ചിറകിലേറി(f) | ആലാപനം ശ്വേത മോഹൻ |
ഗാനം ജഗണു ജഗണു തക | ആലാപനം ശങ്കർ മഹാദേവൻ |
ഗാനം തുമ്പിപ്പെണ്ണേ വമ്പത്തിപ്പെണ്ണേ | ആലാപനം ജാസി ഗിഫ്റ്റ്, അഫ്സൽ, റിമി ടോമി |