ആരാരും കാണാതെ - അജീഷ്

Singer: 

 This is one of my favorite songs sung by Jayachandran. Even though it didnt create an impact, I loved the movie as well, which stars my favorite lalettan as well. This is a romantic song.

  I dont know how much justice I have done to Jayachandran’s original.    Song Aaraarum ( ആരാരും )  Movie Name Chandrotsavam ( ചന്ദ്രോല്‍സവം )  Music Vidyasagar ( വിദ്യാസാഗര്‍ )  Lyricist(s) Girish Puthenchery ( ഗിരീഷ്‌ പുത്തഞ്ചേരി )  Year 2005  Singer(s) P Jayachandran,Sujatha ( പി ജയചന്ദ്രന്‍ ,സുജാത ) 

ആരാരും കാണാതെ

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

പഴയ കിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ