അന്നു നിന്റെ നുണക്കുഴി - സത്യ

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ
(അന്നു നിന്റെ ...)

അന്നു നിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍
പൊന്‍കിനാവിന്നരയന്നമിറങ്ങാറില്ല
പാട്ടു പാടിത്തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി - പിന്നെ
നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി
(അന്നു നിന്റെ ...)

അന്നു നിന്റെ മനസ്സിലീ മലരമ്പില്ല
കണ്മുനയിലിന്നു കാണും കവിതയില്ല
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി - കണ്ടാല്‍
പാറിപ്പാറിപ്പറന്നുപോകും പാവാടക്കാരി
(അന്നു നിന്റെ ...)

Film/album: