വാർമഴവില്ലേ ഏഴഴകെല്ലാം-രശ്മി നായർ

വാർമഴവില്ലേ ഏഴഴകെല്ലാം (M)

വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ... [വാര്‍മഴവില്ലേ...]

ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ... [വാര്‍മഴവില്ലേ...]

ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ... [വാര്‍മഴവില്ലേ...]

ശ്യാമള സുന്ദര മിഴികള്‍ നിറയും അഴകേ
ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികെ... [വാര്‍മഴവില്ലേ...]

------------------------------------------------------