ഓമനേ... (D)
ഉം...ഉം...
ഓമനേ ഉം....തങ്കമേ ഉം....
അരികില്‍ വരികെന്‍ പ്രണയത്തിന്‍
മുകുളം വിരിയും
ഹൃദയത്തില്‍ മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ ഉം..... കള്ളനായി ആ ....
മനസ്സില്‍ ഒഴുകും യമുനയില്‍
അലകള്‍ എഴുതി
നറുവെണ്ണ പയ്യെപയ്യേ കവരുമെങ്കിലും നുണപറയുമെന്‍ വനമാലി
ഓമനേ ഉം...... തങ്കമേ ആ ...........
കടമ്പെണ്ണ പോലേ ഞാന്‍ അടിമുടി പൂത്തുപോയി
കിളിമൊഴിയായി നിന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്തേ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ നീ
കുടിലിന്നുള്ളിലായി മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയം മിധുനലഹരി
തഴുകി മുഴുകി നാം
ഓമനേ ഉം...തങ്കമേ ഉം.....
താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂളും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ......തന്തന തന്തന നോ......
തന്തന തന്തന തന്താനോ......
പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായി
കുളിര്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍
ഒഴുകി ഒഴുകി നാം
(ഓമനേ... )