പുള്ളിക്കുയിലേ -മരീറ്റ

പുള്ളിക്കുയിലേ കള്ളിക്കുയിലേ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എൻ അഴകലയായി..
എൻ മനസ്സിലെ കടമ്പുകൾ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ
നീ കുളിരലയായി എൻ അഴകലയായി

അവൻ ചോലയ്ക്കരികിൽ നിന്നു
മുളം തേനും തിനയും തന്നു..
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാലചാര്‍ത്തി ഊരുചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

Film/album: