പുലയനാർ മണിയമ്മ
ചേർത്തതു് Suresh Kanjirakkat സമയം
പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ --(2)
ആളിമാരൊത്തുകൂടി ആമ്പൽപ്പൂക്കടവിങ്കൽ
ആയില്ല്യപ്പൂനിലാവിൽ കുളിക്കാൻ പോയ്
പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
മലവേടചെറുക്കന്റെ മനം തുടിച്ചു
അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി
അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി
ഇളംകാറ്റിലിളകുന്ന വല്ലി പോലെ
(പുലയനാർ മണിയമ്മ)
കേളിനീരാട്ടിന്നു കളിച്ചിറങ്ങി അവൾ
താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ
അരുവിയിൽ ചെമ്പൊന്നിൻ പൊടി കലങ്ങി
(പുലയനാർ മണിയമ്മ)
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം പുലയനാർ മണിയമ്മ | ആലാപനം കെ ജെ യേശുദാസ് |
ഗാനം ഗാനത്തിൻ കല്ലോലിനിയിൽ | ആലാപനം വാണി ജയറാം |
ഗാനം ഹരിത കാനന ശ്യാമളച്ഛായയിൽ | ആലാപനം പി ജയചന്ദ്രൻ, അമ്പിളി |
ഗാനം പുലയനാര്‍ മണിയമ്മ | ആലാപനം എസ് ജാനകി |
ഗാനം വാതം പിത്തകഫങ്ങളാല് | ആലാപനം കെ ജെ യേശുദാസ് |