അസ്കർ അലി
Askar Ali(actor)
1993 ജനുവരി 7 -ന് ഷൗക്കത്ത് അലിയുടെയും മോളി അലിയുടെയും മകനായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. പ്രശസ്ത നടൻ ആസിഫലി സഹോദരനാണ്. വിമല പബ്ലിക് സ്ക്കൂൾ, ഡി പോൾ ഹയർ സെക്കന്ററി സ്ക്കൂൾ, സെന്റ് ജോർജ് എച്ച് എസ് എസ് തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു അസ്ക്കർ അലിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കുട്ടിക്കാന്മ മരിയൻ കോളേജിൽ നിന്നും ബിബിഎ കഴിഞ്ഞു.
വിദ്യാഭ്യാസത്തിനുശേഷം അസ്ക്കർ അലി ചലച്ചിത്ര രംഗത്തേയ്ക്ക് ചുവടുവെച്ചു. അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു തുടക്കം. 2017 -ൽ ചെമ്പരത്തിപ്പൂ എന്ന സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ ഹണിബീ 2.5 എന്ന പടത്തിലും നായകനായി. അഞ്ച് സിനിമകളിൽ അസ്ക്കർ അലി അഭിനയിച്ചിട്ടുണ്ട്.