അസനു അന്ന അഗസ്റ്റിൻ

Asanu anna augustine
Date of Birth: 
ചൊവ്വ, 15 June, 1993
അസ്സനു അന്ന അഗസ്റ്റിൻ
എഴുതിയ ഗാനങ്ങൾ: 1

ജോയ് തോമസിന്റെയും ആലീസ് ജോയിയുടെയും മകളായി ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ജനിച്ചു. കണക്കിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അസ്സനു അന്ന Ph D സ്കോളറാണ്. കുട്ടിക്കാനം മരിയൻ കോളേജിലെ മാത്സ് അദ്ധ്യാപികയായി ജോലി ചെയ്യുകയാണിപ്പോൾ. സോഷ്യൽ മീഡിയയിലും അല്ലാതെയും അസ്സനു കവിതകളെഴുതാറുണ്ട്. ആ കവിതകളാണ് സിനിമാഗാന രചനയിലേയ്ക്കുള്ള വഴി തുറന്നത്. 

മഹാവീര്യർ എന്ന സിനിമയിൽ ഇഷാൻ ഛബ്രയുടെ സംഗീതത്തിൽ "വരാനാവില്ലേ... എന്ന ഗാനം എഴുതിക്കൊണ്ടാണ് ചലചിത്രഗാന രചനാ രംഗത്ത് അസ്സനു അന്ന തുടക്കം കുറിച്ചത്.

അസ്സനു അന്ന - Facebook, Instagram