അരുൺ പാണ്ഡ്യൻ
സൈന്യത്തിൽ ലഫ്റ്റനന്റ് കേണലായിരുന്ന ചെല്ലയ്യയുടെ മകനായി തിരുനൽവേലിയിൽ ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടിയ അരുൺ പാണ്ഡ്യൻ 1982 -ൽ Ilanjodigal എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമാഭിനയ രംഗത്ത് അരങ്ങേറുന്നത്. Oomai Vizhigal എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചതോടെയാണ് അരുൺ പാണ്ഡ്യൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
തുടർന്ന് നിരവധി സിനിമകളിൽ നായകനായും കാരക്ടർ റോളുകളിലും അദ്ദേഹം അഭിനയിച്ചു. തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2000 -ത്തിൽ ഐ വി ശശി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ശ്രദ്ധ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. വിവിധ ഭാഷകളിലായി എഴുപതോളം സിനിമകളിലഭിനയിച്ചിട്ടുള്ള അദ്ദേഹം സഹോദരനായിരുന്ന ദുരൈ പാണ്ഡ്യൻ സംവിധാനം ചെയ്ത Uzhiyan എന്ന സിനിമക്ക് കഥ എഴുതിയിട്ടുണ്ട്. Senthoora Poove എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാണ മേഖലയിൽ തുടക്കം കുറിച്ച അരുൺ പാണ്ഡ്യൻ പതിനഞ്ച് തമിഴ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
അരുൺ പാണ്ഡ്യന്റെ ഭാര്യ വിജയ. മൂന്ന് മക്കളാണ് അവർക്കുള്ളത്. കവിത പാണ്ഡ്യൻ, കിരണ പാണ്ഡ്യൻ, കീർത്തി പാണ്ഡ്യൻ. കവിത, കിരണ എന്നിവർ സിനിമാ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നും കീർത്തി പാണ്ഡ്യൻ അഭിനേത്രിയാണ്. അഭിനേത്രി രമ്യ പാണ്ഡ്യൻ അരുൺ പാണ്ഡ്യന്റെ സഹോദര പുത്രിയാണ്.


