തമ്പായി മോനാച്ച കാഞ്ഞങ്ങാട്

Thambai Monacha Kanjangad

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനി. കർഷകത്തൊഴിലാളിയായിരുന്നു തമ്പായി, തൊഴിലിടങ്ങളിലും മറ്റും നിരവധി നാടൻ പാട്ടുകളും കഥകളുമൊക്കെയായി നിറഞ്ഞ് നിന്ന കലാനുഭവമാണ് തമ്പായിക്ക് സിനിമയിലേക്ക് അവസരമൊരുക്കിയത്. സംവിധായകൻ വിനു കോളിച്ചാലിന്റെ ബിലാത്തിക്കുഴൽ എന്ന സിനിമയിലൂടെ ആണ് തമ്പായി സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് എട്ടോളം സിനിമകളിലും 3 ഷോർട് ഫിലിമിലും അഭിനയിച്ചു.

ആൻഡ്രോയിഡ് കുഞ്ഞപ്പനു ശേഷം സിദ്ധാർത്ഥ് ഭരതന്റെ ജിന്ന്, അജയ് ഗോവിന്ദിന്റെ മടപ്പള്ളി യുണൈറ്റഡ്, സെന്ന ഹെഗ്ഡയുടെ  KL17 വൈറ്റ് ആൾട്ടോ, ഉടൽ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച തമ്പായിക്ക് ‌രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടലിൽ ദീർഘമായ വേഷവുമുണ്ടായിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ഒപ്പം കിട്ടിയ സഹോദരി കമലാക്ഷി ടി വി എന്ന അഭിനേത്രിയുമൊത്ത് അതേ കഥാപാത്രങ്ങളായി ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും അവർ ഒരുമിച്ച് അഭിനയിച്ചു എന്ന കൗതുകമുണ്ട്.

ഇവരേപ്പറ്റിയുള്ള ആർട്ടിക്കിൾ കഫേയിൽ പ്രസിദ്ധീകരിച്ചത്