റിയാസ് പയ്യോളി

Name in English: 
Riyas Payyoli

റിയാസ് പയ്യോളി,  പയ്യോളി പേരാംബ്ര സ്വദേശത്തെ ഒരു സാധാരണ കുടുംബത്തിൽ ജനനം.
സംഗീതവും പാട്ടുമൊന്നും വശമില്ലാത്ത കുടുംബത്തിൽ നിന്നാണ് സംഗീത ലോകത്തേക്കുള്ള ചുവടുവൈപ്പ്. ഇരുപത്തിനാല് വയസുള്ള റിയാസ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്. പേരാംബ്ര ചെട്ട്യാം വീട്ടിൽ ലത്തീഫ് സുഹറ ദമ്പതികളുടെ മൂത്ത മകനാണ് റിയാസ്, സഹോദരങ്ങൾ ജംഷീർ ഷബാന. റ്റു ലെറ്റ് അമ്പാടി റ്റാക്കീസിലെ അഞ്ച് ഗാനങ്ങൾക്ക് ഈണം നൽകിക്കൊണ്ട് സിനിമാ സംഗീത രംഗത്തേക്ക് റിയാസ് തുടക്കം കുറിച്ചു. ഗായകനും ഗാനരചയിതാവും കൂടിയാണ് റിയാസ് പയ്യോളി.