ലിൻഡ അർസീനിയോ

Linda Arsenio
Date of Birth: 
ചൊവ്വ, 20 June, 1978
പഴശ്ശിരാജാ ഫെയിം

മോഡലും നടിയുമായ ലിൻഡ അർസിനിയോ അമേരിക്കയിലെ ടെക്സസ് സ്വദേശിയാണ്. ഡള്ളാസിലും ന്യൂയോർക്കിലുമായി അഭിനയപഠനം പൂർത്തിയാക്കിയ ശേഷം പ്രൊഫഷണൽ നാടകാഭിനത്തിലേക്കും മോഡലിംഗിലേക്കും തിരിഞ്ഞ ലിൻഡ പിന്നിട് സിനിമാഭിനയത്തിലേക്കും എത്തപ്പെടുകയായിരുന്നു. 2005 ൽ ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇന്ത്യൻ സിനിമയുടെ ഭാഗമായ ഇവർ 2006 ൽ ഇറങ്ങിയ കാബൂൾ എക്സ്പ്രസ്സ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 
2009 ൽ കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിൽ മലബാർ അസിസ്റ്റൻ്റ് കളക്ടറുടെ ഭാര്യയായ ഡോറ ബേബർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിലെത്തിയ ലിൻഡ പിന്നീട് പുഴയമ്മ എന്ന സിനിമയിലും ഒരു പ്രധാനവേഷം ചെയ്തു.